Azhalerum Jeevitha Maruvil Nee Thala - അഴലേറും ജീവിതമരുവിൽ നീ തളരുകയോ

    Azhalerum Jeevitha Maruvil Nee Thala - അഴലേറും ജീവിതമരുവിൽ നീ തളരുകയോ


    അഴലേറും ജീവിത മരുവിൽ നീ
    തളരുകയോ ഇനി സഹജേ!

    1 നിന്നെ വിളിച്ചവൻ ഉണ്മയുള്ളോൻ
    കണ്ണിൻമണിപോലെ കാത്തിടുമെ
    അന്ത്യംവരെ വഴുതാതെയവൻ
    താങ്ങി നടത്തിടും പൊൻകരത്താൽ

    2 കാർമുകിൽ ഏറേക്കരേറുകിലും
    കാണുന്നില്ലെ മഴവില്ലിതിന്മേൽ
    കരുതുക വേണ്ടതിൽ ഭീകരങ്ങൾ
    കെടുതികൾ തീർത്തവൻ തഴുകിടുമേ

    3 മരുഭൂപ്രയാണത്തിൽ ചാരിടുവാൻ
    ഒരു നല്ലനായകൻ നിനക്കില്ലയോ
    കരുതും നിനക്കവൻ വേണ്ടതെല്ലാം
    തളരാതെ യാത്ര തുടർന്നിടുക

    4 ചേലോടു തന്ത്രങ്ങൾ ഓതിടുവാൻ
    ചാരന്മാരുണ്ടധികം സഹജേ
    ചുടുചോര ചിന്തേണ്ടി വന്നിടിലും
    ചായല്ലേ ഈ ലോകതാങ്ങുകളിൽ

    5 കയ്പുള്ള വെള്ളം കുടിച്ചിടിലും
    കൽപ്പന പോലെ നടന്നിടണം
    ഏൽപ്പിക്കയില്ലവൻ ശത്രുകൈയിൽ
    സ്വർപ്പുരം നീ അണയുംവരെയും


    Azhalerum Jeevitha Maruvil Nee
    Thalarukayo Ini Sahaje

    1 Ninne Vilichavan Oonma-yullon
    Kannin-mani Pole Kaatheedume
    Anthyam Vare Vazhuthaatheyavan
    Thangi Nadathedum Ponkarathaal.

    2 Kaarmukil-ere-kkarerukilum
    Kaanunnille Mazha Villathinmel
    Karuthuka Vendathin Bheekarangel
    Keduthikal Theerthavan Thazhukeedume.

    3 Marubhoo Prayaanathil Chaareeduvaan
    Oru Nalla Nayakan Ninakkillayo
    Karuthum Ninakkavan Vendathellaam
    Thalarathe Yaathra Thudarnneeduka.

    4 Chelodu Thanthrangal Otheeduvaan
    Charanmarundathikam Sahaje!
    Chuduchora Chinthendi Vanneedilum
    Chaayalle Eeloka Thangukalil.

    5 Kaippulla Vellam Kudicheedilum
    Kalpana Pole Nadanneedanam
    Eelpikka-yillavan Sathru Kaiyyil
    Swarppuram Nee Anayum Varayum.



    Azhalerum Jeevitha Maruvil Nee Thala - അഴലേറും ജീവിതമരുവിൽ നീ തളരുകയോ Azhalerum Jeevitha Maruvil Nee Thala - അഴലേറും ജീവിതമരുവിൽ നീ തളരുകയോ Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.