Bhaktharin Vishvasa Jeevitham - ഭക്തരിൻ വിശ്വാസ ജീവിതംപോൽ ഇത്ര ഭദ്രമാം - Christking - Lyrics

    Bhaktharin Vishvasa Jeevitham - ഭക്തരിൻ വിശ്വാസ ജീവിതംപോൽ ഇത്ര ഭദ്രമാം


    ഭക്തരിൻ വിശ്വാസജീവിതം പോൽ ഇത്ര
    ഭദ്രമാം ജീവിതം വേറെയുണ്ടോ
    സ്വർഗ്ഗപിതാവിന്റെ ദിവ്യഭണ്ഡാരത്തെ
    സ്വന്തമായ് കണ്ടുതൻ ജീവിതം ചെയ്യുന്ന

    1 അന്യദേശത്തു പരദേശിയായ്
    മന്നിതിൽ കൂടാര വാസികളായ്
    ഉന്നതനാം ദൈവം ശിൽപിയായ് നിർമ്മിച്ച
    വൻ നഗരത്തിനായ് കാത്തു വസിക്കുന്ന

    2 അഗ്നിമേഘസ്തംഭം തന്നിൽ ദൈവം
    മാറാതെ കാവൽ നിൽക്കും മരുവിൽ
    അന്നന്നവൻ നൽകും മന്നയിൽ തൃപ്തരായ്
    അക്കരെ വാഗ്ദത്ത നാട്ടിന്നു പോകുന്ന

    3 പിന്നിൽ മികബലമുള്ളരികൾ
    മുന്നിലോ ചെങ്കടൽ വൻതിരകൾ
    എങ്കിലും വിശ്വാസചെങ്കോലു നീട്ടിവൻ
    ചെങ്കടലും പിളർന്നക്കരെയേറുന്ന

    4 പാപത്തിൻ തൽക്കാലഭോഗം വേണ്ടാ
    ദൈവജനത്തിന്റെ കഷ്ടം മതി
    മിസ്രയീം നിക്ഷേപവസ്തുക്കളെക്കാളും
    ക്രിസ്തുവിൻ നിന്ദയെ സമ്പത്തെന്നെണ്ണുന്ന

    5 ചങ്ങല ചമ്മട്ടി കല്ലേറുകൾ
    എങ്ങും പരിഹാസം പീഡനങ്ങൾ
    തിങ്ങുമുപദ്രവം കഷ്ടതയെങ്കിലും
    ഭംഗമില്ലാതെ സമരം നടത്തുന്ന

    6 മൂന്നുയാമങ്ങളും വൻതിരയിൽ
    മുങ്ങുമാറായി വലയുകിലും
    മുറ്റും കടലിന്മീതെ നാലാം യാമത്തി
    ലുറ്റ സഖിയവൻ വന്നിടും തീർച്ചയായ്

    7 കഷ്ടതയാകും കടും തടവിൽ
    ദുഷ്ടലോകം ബന്ധനം ചെയ്യുകിൽ
    ഒട്ടും ഭയമെന്യേയർദ്ധരാത്രിയിൽ സ
    ന്തുഷ്ടരായ് ദൈവത്തെ പാടി സ്തുതിക്കുന്ന

    8 ബുദ്ധിമുട്ടൊക്കെയും പൂർണ്ണമായി
    ക്രിസ്തുവിൽ തന്റെ ധനത്തിനൊത്തു
    തീർത്തു തരുന്നൊരു നമ്മുടെ ദേവന്നു
    സ്തോത്രം പാടിടുവിൻ ഹല്ലേലുയ്യാ ആമേൻ


    Bhaktharin Vishvasa Jeevitham Pol Ithra
    Bhadramaam Jeevitham Vereyundo
    Svarggapithavinte Divya Bhandarathe
    Svanthamay Kanduthan Jeevitham Cheyyunna

    1 Annya Dheshathu Paradheshiyay
    Mannithil Koodara Vasikalay
    Unnathanam Daivam Shilpiyai Nirmmicha
    Van Nagarathinay Kathu Vasikkunna

    2 Agni Megha Sthambam Thannil Daivam
    Marathe Kaval Nilkkum Maruvil
    Annannavan Nalkum Mannayil Thriptharay
    Akkare Vagdatha Nattinu Pokunna

    3 Pinnil Mika Bala-mullarikal
    Munnilo Chengkadal Vanthirakal
    Engkilum Vishvasa Chenkolu Neettivan
    Chenkadalum Pilarnnakkare Eerunna

    4 Papathin Thalkkala Bhogam Venda
    Daiva Janathinte Kashtam Mathi
    Mishrayim Nikshepa Vasthukkale Kkalum
    Kristhuvin Nindaye Sampath’ennennunna

    5 Changkala Chammatti Kallerukal
    Engum Parihasam Pedanangkal
    Thingu’mupadravam Kashdatha’engkilum
    Bhangam’illathe Samaram Nadathunna

    6 Munnu Yamangkalum Van Thirayil
    Mungkumaray Valayukilum
    Muttum Kadalin’methe Nalam Yamathi
    Lutta Sakhiyavan Vannidum Therchayay

    7 Kashtathayekum Kadum Thadavil
    Dusdalokam Bandanam Cheiyukil
    Ottum Bhaya’menye Arddharathriyil Sa
    Nthusdaray Daivathe Paadi Sthuthikkunna

    8 Bhuddhimuttokeyum Poornnamayi
    Kristhuvil Thante Dhanathinothu
    Therthu Tharunnoru Nammude Devannu
    Sthothram Padeduvin Halleluyah Amen


    Bhaktharin Vishvasa Jeevitham - ഭക്തരിൻ വിശ്വാസ ജീവിതംപോൽ ഇത്ര ഭദ്രമാം Bhaktharin Vishvasa Jeevitham - ഭക്തരിൻ വിശ്വാസ ജീവിതംപോൽ ഇത്ര ഭദ്രമാം Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.