Bharam Chumapore Advanipore - ഭാരം ചുമ​പ്പോരെ അദ്ധ്വാനി​പ്പോരേ യേശുവിൻ - Christking - Lyrics

    Bharam Chumapore Advanipore - ഭാരം ചുമ​പ്പോരെ അദ്ധ്വാനി​പ്പോരേ യേശുവിൻ


    1 ഭാരം ചുമപ്പോരെ അദ്ധ്വാനിപ്പോരേ
    യേശുവിൻ പാദത്തിൽ വന്നണയുവിൻ
    ഭാരം ദുഖമെല്ലാം മാഞ്ഞുപോകുമേ
    ആശ്വാസം നൽകിടാൻ താൻ വിളിക്കുന്നു

    വാ-വന്നീടിൻ വാ-എൻ പാദത്തിൽ
    എൻ നുകമെടുത്ത് എന്നോട് പഠിച്ചീ-ടാൻ ഞാൻ
    സൗമ്യതയുള്ള...വൻ, താഴ്മയുള്ളവൻ
    എൻ നുകം മൃദുവല്ലോ ഭാരം ലഘുവും

    2 പച്ചമേച്ചിലിൽ നാം മേഞ്ഞിടുവാനായ്
    നിശ്ചലജലം നാം കുടിച്ചിടുവാൻ
    ക്ഷീണം മാറി ക്ഷണം തൻ സവിധത്തിൽ
    ആശ്വസിപ്പാനായി ആഗമിക്കുവിൻ;- വാ...

    3 ഇന്നു കാണും ലോകം മാഞ്ഞുപോകുമേ
    മേലിലുള്ള ഗേഹം വന്നു ചേരുമേ
    കണ്ണുനീരും ദുഖം ഇല്ലാത്ത വീട്ടിൽ
    എത്തുവാനയ് വേഗം വന്നു കൂടുവിൻ;- വാ...


    1 Bharam Chumappore Addhvaanippore
    Yeshuvin Paadathil Vannanayuvin
    Bhaaram Dukhamellaam Manjupokume
    Aashvasam Nalkidaan Thaan Vilikkunnu

    Vaa-vanneedin Vaa-en Paadathil
    En Nukameduthe Ennode Padhichee-daan Njaan
    Saumyathayulla...van, Thaazhmayullavan
    En Nukam Mrduvallo Bhaaram Laghuvum

    2 Pachamechilil Naam Menjiduvanaay
    Nishchalajalam Naam Kudichiduvaan
    Ksheenam Mari Kshanam Than Savidhathil
    Aashvasippanaayi Aagamikkuvin;- Vaa...

    3 Innu Kaanum Lokam Manjupokume
    Melilulla Geham Vannu Cherume
    Kannuneerum Dukham Illaatha Veettil
    Ethuvanay Vegam Vannu Kooduvin;- Vaa...



    Bharam Chumapore Advanipore - ഭാരം ചുമ​പ്പോരെ അദ്ധ്വാനി​പ്പോരേ യേശുവിൻ Bharam Chumapore Advanipore - ഭാരം ചുമ​പ്പോരെ അദ്ധ്വാനി​പ്പോരേ യേശുവിൻ Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.