Bhaktharin Shashvatha Vishramame - ഭക്തരിൻ ശാശ്വത വിശ്രാമമെ നിന്നിൽ ഞാൻ - Christking - Lyrics

    Bhaktharin Shashvatha Vishramame - ഭക്തരിൻ ശാശ്വത വിശ്രാമമെ നിന്നിൽ ഞാൻ


    ഭക്തരിൻ ശാശ്വത വിശ്രാമമേ
    നിന്നിൽ ഞാൻ നിത്യവും വിശ്രമിക്കും
    അദ്ധ്വാനിക്കുന്നോർക്കും ഭാരം ചുമപ്പോർക്കും
    ആശ്വാസം ഏകിക്കൊണ്ടാനന്ദം നൽകുന്ന

    1 പർവ്വതം മാറിലും കുന്നുകളും
    തൽസ്ഥാനത്തുനിന്നു നീങ്ങിയാലും
    നീങ്ങുകില്ല ദയ എന്നിൽ നിന്നൊട്ടുമേ
    ദിവ്യസമാധാനം തന്നെന്നും സൂക്ഷിക്കും

    2 അഗ്നിയിൽക്കൂടെ നടന്നീടിലും
    അഗ്നി ജ്വാല എൻമേൽ തീണ്ടുകില്ല
    ഓളങ്ങളെന്മേൽ കവിഞ്ഞു വന്നീടിലും
    വീഴാതെ താഴാതെ സൂക്ഷിക്കും നീ എന്നെ

    3 കഷ്ടത പട്ടിണി നഗ്നതയോ
    ആപത്തോ വാളോ വന്നീടുകിലും
    ഭീതിയില്ല തെല്ലും നീ എന്റെ സങ്കേതം
    നിന്നിൽ ഞാൻ നിത്യമാം വിശ്രമം കണ്ടെത്തി

    4 എന്നെ തന്നെ മറന്നെൻ പ്രിയനെ
    നിന്നുടെ പിന്നാലെ ഞാൻ വരുന്നേ
    എൻ പ്രിയാ നിന്നുടെ പ്രേമമതോർക്കുമ്പോൾ
    ഒന്നുമെനിക്കിനി ലോകത്തിൽ വേണ്ടായേ

    5 ലോകം അതിനന്ത്യത്തെത്തിടുന്നേ
    ലോക ഗതികളും മാറിടുന്നേ
    കാന്തയാകും സഭ കൺകളുയർത്തി നിൻ
    ആഗമനം കാത്തിങ്ങ്-ആവലായ് നിൽക്കുന്നേ


    Bhaktharin Shashvatha Vishramame
    Ninnil Njaan Nithyavum Vishramikkum
    Addhvanikkunnorkkum Bharam Chumapporkkum
    Aashvasam Eekikkondanandam Nalkunna

    1 Parvatham Marilum Kunnukalum
    Thal Sthanathu Ninnu Nengkiyalum
    Neengukilla Daya Ennil Ninnottume
    Divya Samadhanam Thannennum Sukshikkum

    2 Agniyil Koode Nadannedilum
    Agni Jawala Enmel Theendukilla
    Olangkalenmel Kavinju Vanneedilum
    Vezhathe Thazhathe Sukshikum Nee Enne

    3 Kashdatha Pattini Nagnathayo
    Aapatho Vaalo Vannedukilum
    Bheethiyilla Thellum Nee Ente Sangketham
    Ninnil Njan Nithyamam Vishramam Kandethi

    4 Enne Thane Marann-en Priyane
    Ninnude Pinnaale Njaan Varunne
    En Priyaa Ninnude Prema’mathorkkumpol
    Onnumenikkini Lokathil Vendaaye

    5 Lokam Athin Anthya’thethidunne
    Loka Gathikalum Maaridunne
    Kaanthayakum Sabha Kankaluyarthi Nin
    Aagamanam Kaathinge-aavalaay Nilkkunne



    Bhaktharin Shashvatha Vishramame - ഭക്തരിൻ ശാശ്വത വിശ്രാമമെ നിന്നിൽ ഞാൻ Bhaktharin Shashvatha Vishramame - ഭക്തരിൻ ശാശ്വത വിശ്രാമമെ നിന്നിൽ ഞാൻ Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.