Bharangal Theerthenne Cherthiduvan - ഭാരങ്ങൾ തീർത്തെന്നെ ചേർത്തിടുവാൻ - Christking - Lyrics

    Bharangal Theerthenne Cherthiduvan - ഭാരങ്ങൾ തീർത്തെന്നെ ചേർത്തിടുവാൻ


    1 ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ
    കർത്താവേ വേഗം വന്നീടെണേ
    ഭാരങ്ങളകന്നു ഞാൻ വിശ്രമിപ്പാൻ
    പിൻ മഴയെ വേഗം അയയ്ക്കണമേ

    എന്നു നിൻമുഖം കാണും ഞാൻ
    എത്രനാളിഹത്തിൽ ഞാൻ പാർത്തിടും
    സ്വർഗ്ഗത്തിലെന്റെ പാർപ്പിടം
    സ്വർഗ്ഗത്തിലെന്നും പാടിടാം

    2 യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പം
    ഈ ഭൂവിലേറ്റം വർദ്ധിക്കുന്നേ
    ഭക്തന്മാരെ ദേവാ കൈവിടല്ലേ
    മരുഭൂവിൽക്കൂടെ നടത്തീടക;- എന്നു...

    3 അലയുന്നീലോകമാം സമുദ്രത്തിൽ
    നിലയില്ലാതലയുന്നീ സാധുക്കൾക്ക്
    തലയാകും നീയെന്യേ ആരുള്ളു
    പാലകാ ലോകം പകയ്ക്കുന്നെന്നെ;- എന്നു...

    4 എനിക്കായി കരുതാമെന്നുരച്ചതിനാൽ
    എനിക്കായി ഞാനൊന്നും കരുതീട്ടില്ല
    വിശ്വസിച്ചേനതു മതിയെനിക്ക്
    കരുണേശാ അങ്ങേ മതി എനിക്ക്;- എന്നു...

    5 കരച്ചിലിൻ കണ്ണുനീർ തുടച്ചീടുവാൻ
    ആരുമില്ലേ ഞങ്ങൾക്കീ മരുവിൽ
    അരികിൽ വാ തിരുക്കരം വിരിച്ചീടുക
    അനുഗ്രഹം തന്നു നടത്തീടുക;- എന്നു...

    6 ത്യാഗവും വളർച്ചയും ജയജീവിതം
    സമ്പൂർണ്ണതയും പരിശുദ്ധിയും
    തമ്പുരാനേ ഞങ്ങൾക്കേകിടേണേ
    സമ്പൂർണ്ണനേ നീ വരുവോളം;- എന്നു...


    1 Bharangal Theerthenne Chertheduvan
    Karthave Vegam Vanneedene
    Bharangal Akannu Njaan Vishramippan
    Pin Mazhaye Vegam Ayayakkaname

    Ennu Nin Mukham Kanum Njaan
    Ethranal Ihathil Njaan Parthidum
    Svarggathilente Paarppidam
    Svarggathil Ennum Paadidaam

    2 Yuddhangal Kshamangal Bhukampam
    Ie Bhuvilettam Varddhikkunne
    Bhakathanmare Devaa Kaividalle
    Marubhuvil Kkude Nadathedaka

    3 Alayunnee Lokamaam Samudrathil
    Nilayilla’athalayunnee Sadhukkalkke
    Thalayakum Neeyenye Aarullu
    Palakaa Lokam Pakaykkunnenne

    4 Enikkayi Karutham Ennurachathinaal
    Enikkaayi Njaanonnum Karuthettilla
    Vishvasichenathu Mathiyenikke
    Karuneshaa Angnge Mathi Enikke

    5 Karachilin Kannuneer Thudacheduvaan
    Aarumille Njangalkkee Maruvil
    Arikil Vaa Thirukkaram Viricheduka
    Anugraham Thannu Nadatheduka

    6 Thyagavum Valarchayum Jayajevitham
    Sampurnnathayum Parishuddhiyum
    Thampuraane Njangal’kkekidane
    Sampurrnnane Nee Varuvolam



    Bharangal Theerthenne Cherthiduvan - ഭാരങ്ങൾ തീർത്തെന്നെ ചേർത്തിടുവാൻ Bharangal Theerthenne Cherthiduvan - ഭാരങ്ങൾ തീർത്തെന്നെ ചേർത്തിടുവാൻ Reviewed by Christking on March 24, 2020 Rating: 5

    No comments:

    Powered by Blogger.