Bharicha Dukathal Poratam - ഭാരിച്ച ദു:ഖത്താൽ പോരാട്ടം - Christking - Lyrics

    Bharicha Dukathal Poratam - ഭാരിച്ച ദു:ഖത്താൽ പോരാട്ടം


    1 ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും
    നേരോടെ ജീവിച്ചു ആറുതൽപെടും ഞാൻ

    തീരും എൻ ദുഃഖം വിലാപവും
    ചേരും ഞാൻ സ്വർഗ്ഗേ വേഗം-ഹല്ലേലുയ്യാ

    2 കഷ്ടതയാകിലും നഷ്ടങ്ങൾ വന്നാലും
    ഇഷ്ടന്മാർ വിട്ടാലും തുഷ്ടിയായ് ജീവിക്കും

    3 കൂട്ടുകുടുംബക്കാർ തിട്ടമായ് വിട്ടീടും
    കൂട്ടുസഹോദരർ ഭ്രഷ്ടനായ് തള്ളീടും

    4 എന്തു മനോഹരം ഹന്ത ചിന്തിക്കുകിൽ
    സന്തോഷ ദേശമേ നിന്നിൽ ഞാൻ ചേർന്നിടും

    5 ദൂരത്തായ് കാണുന്ന സോദര കൂട്ടത്തെ
    യോർദ്ദാനിന്നക്കരെ സ്വാഗതസംഘത്തെ

    6 ബോട്ടിൽ ഞാൻ കയറീടും പാട്ടോടെ യാത്രയ്ക്കായ്
    കോട്ടമില്ലാതുള്ള വീട്ടിൽ ഞാൻ എത്തിടും

    7 രാജമുടി ചൂടി രാജാധിരാജനെ
    ആലിംഗനം ചെയ്യും നാളിലെന്താനന്ദം


    1 Bharicha Dukhathal Poratam Aakilum
    Nerode Jeevichu Aaruthalpedum Njaan

    Theerum en Dukham Vilapavum
    Cherum Njaan Svargge Vegam-halleluyaa

    2 Kashdathayakilum Nashdangkal Vannalum
    Isdanmar Vittalum Thushdiyay Jeevikkum

    3 Kuttu Kudumbakkar Thittamay Vittedum
    Kuttu Sahodarar Bhrashdaray Thalledum

    4 Enthu Manoharam Hantha Chinthikkukil
    Santhosha Deshame Ninnil Njaan Chernnidum

    5 Durathayi Kanunnu Sodara Kuttathe
    Yorddani’nnakkare Svagatha Samgathe

    6 Bottil Njaan Kayaredum Pattode Yathrakkayi
    Kottamillathulla Veetil Njaan Ethidum

    7 Rajamudi Chudi Rajadhi-rajane
    Aalinganam Cheyum Nalil Nalil Enthaanandam



    Bharicha Dukathal Poratam - ഭാരിച്ച ദു:ഖത്താൽ പോരാട്ടം Bharicha Dukathal Poratam - ഭാരിച്ച ദു:ഖത്താൽ പോരാട്ടം Reviewed by Christking on March 24, 2020 Rating: 5

    No comments:

    Powered by Blogger.