Bhayapedathe Bharangalale - ഭയപ്പെടാതെ ഭാരങ്ങളാലെ - Christking - Lyrics

Bhayapedathe Bharangalale - ഭയപ്പെടാതെ ഭാരങ്ങളാലെ


ഭയപ്പെടാതെ ഭാരങ്ങളാലെ
കലങ്ങാതെ തളരാതെ

1 ആഴങ്ങളെ നീ കടന്നീടുമ്പോൾ
അലകൾ നിന്മേൽ ആഞ്ഞടിക്കുമ്പോൾ
വഴിയിൽ വൈരികൾ പെരുകീടുമ്പോൾ
പൊഴിയും തൻ കൃപ മാറ്റമില്ലാതെ

2 തായിന്നുദരത്തിലുരുവാകും മുന്നേ
പേയിന്നുലകത്തിൽ നീ വരും മുന്നേ
അൻപൊടോമനപ്പേർ ചൊല്ലിനിന്നെ
സ്വന്തമായവനാദരിച്ചില്ലേ

3 കഴിഞ്ഞതൊന്നും നീ നിനയ്ക്കേണ്ടാ
വരുന്നതെന്തെന്നോർത്തിരിക്കേണ്ടാ
വരട്ടെയെന്തും ചഞ്ചലം വേണ്ടാ
ഭവിക്കുമെല്ലാം തൻ ഹിതംപോലെ

4 ഒരിക്കലും കൈവെടിയുകയില്ലാ
നരക്കുവോളം താൻ ചുമന്നീടും
മരിച്ചു മൺ മറയും വരെ നിന്നെ
നടത്തിടും ജയത്തോടവനെന്നും

5 മണ്ണിൻ മായയിൽ നീ മയങ്ങാതെ
എന്നും ചാരുകതൻ തിരുമാർവ്വിൽ
കണ്ണിൻമണിപോൽ കാത്തിടും നിന്നെ
വിണ്ണിൻ മഹിമയിൽ ചേർത്തിടും പിന്നെ


Bhayappedathe Bharangalale
Kalangathe Thalarathe

1 Aazhangale Nee Kadanneedumpol
Alakal Ninmel Aanjadikkumpol
Vazhiyil Vairikal Perukeedumpol
Pozhiyum Than Krupa Maatamillaathe

2 Thaayinn Udarathil Uruvaakum Munne
Peyinnulakathil Nee Varum Munne
Anpodomanapper Cholli Ninne
Svanthamaay’avanadari’chille

3 Kazhinjathonnum Nee Ninaykkenda
Varunna Thennn’orthirikkendaa
Varatteyenthum Chanjchalam Vendaa
Bhavikkumellaam Than Hithampole

4 Orikkalum Kaivediyukayillaa
Narakkuvolam Thaan Chumanneedum
Marichu Man Marayum Vare Ninne
Nadathidum Jayathodavan Ennum

5 Mannin Maayayil Nee Mayangaathe
Ennum Charuka Than Thirumaarvvil
Kannin’manipol Kaathidum Ninne
Vinnin Mahimayil Cherthidum Pinne



Bhayapedathe Bharangalale - ഭയപ്പെടാതെ ഭാരങ്ങളാലെ Bhayapedathe Bharangalale - ഭയപ്പെടാതെ ഭാരങ്ങളാലെ Reviewed by Christking on March 24, 2020 Rating: 5

No comments:

Powered by Blogger.