Bhupathimaar Mudimane - ഭൂപതിമാർ മുടിമണേ! വാഴ്ക നീ - Christking - Lyrics

    Bhupathimaar Mudimane - ഭൂപതിമാർ മുടിമണേ! വാഴ്ക നീ


    ഭൂപതിമാർ മുടിമണേ! വാഴ്ക നീ
    പാരിൽ പെരുത്തപാപം നീങ്ങുവാനിഹ
    യാഗമായൊരു നാഥൻ നീ

    1 സാധുവാമിവൻ പുതുജീവനിൽ കടക്കയാൽ
    സാദരം ഭവൽ സ്തുതിചെയ്യുമേ
    ജയം പാടുമേ സതതം പ്രഭോ

    2 നിൻ തിരു കൃപയോർത്താൽ ബന്ധുത ലഭിക്കിലും
    അന്തമറ്റതിദോഷം ചെയ്തവൻ
    ഫലംകൊയ്തവൻ കഠിനൻ വിഭോ

    3 നീതിയിൻ വിധിക്കുമുൻ ഭീതനായ് ഭവിക്കവേ
    പാതകനിവൻ ബഹുഭാഗ്യമാർന്നതി-
    യോഗ്യനായ്ത്തിരു നീതിയാൽ

    4 രാജനായ് വാഴ്ക നിൻ നീതിയാൽ ഭരിക്ക നീ
    രാജിത മഹസ്സെഴും നാഥനെ തവ
    ദാസനെ ഭരമേൽക്ക നീ

    5 നിൻ തിരു പ്രഭാവമിന്നെന്തു ഞാനുരയ്ക്കുന്നു
    നിൻതിരു മുന്നരചർ വീഴുമേ സ്തുതി-
    പാടുമേ മടിയെന്നിയേ

    6 കാഴ്ചകളോടു തിരുവാഴ്ചയിലവർ വന്നു
    വീഴ്ച കൂടാതെ വണങ്ങിടുമേ
    മുഴങ്ങിടുമേ സ്തുതിഗാനവും

    7 പാതകൻമാർ തിരുമുൻ വേദനയോടുഴറി
    ഖേദമോടുടൻ വിറച്ചീടുമേ
    ഒളിച്ചീടുമേ തരമാകുകിൽ

    8 തീയൊടു മെഴുകുപോലാമവർ നീയോ നിത്യ
    സ്ഥായിയായ് പരം വസിച്ചിടുമേ
    ഭരിച്ചീടുമേ യുഗകാലമായ്


    Bhupathimaar Mudimane! Vaazhka Nee
    Paril Perutha Paapam Neenguvaaniha
    Yaagamaayoru Naadhan Nee

    1 Sadhuvamivan Puthujeevanil Kadakkayaal
    Sadaram Bhaval Sthuthi Cheyyume
    Jayam Padume Sathatham Prabho

    2 Ninthiru Krupayorthal Bandhutha Labhikkilum
    Anthamattathi Dosham Cheythavan
    Phalam Koythavan Katdinan Vibho

    3 Neethiyin Vidhikkumun Bhethanay Bhavikkave
    Pathakanivan Bahubhagymar’nnathi-
    Yogynaythiru Neethiyaal

    4 Rajanay Vazhuka Nin Nethiyal Bharikka Nee
    Rajitha Mahessezhum Nadhane! Thava
    Dasane Bharamelkka Nee

    5 Ninthiru Prabhavaminn Enthu Njanurackkunnu!
    Ninthiru Munnaracher Vezhume Sthuthi-
    Padume Madiyenniye

    6 Kazhchakalodu Thiru Vazhchayilaver Vannu
    Veezhcha Koodathe Vanangidume
    Muzhangidume Sthuthiganavum

    7 Pathakanmar Thirumun Vedanayoduzhari
    Khedamodudan Virachidume
    Olichidume Tharamaakukil

    8 Theeyodu Mezhuku Polamaver Neeyo Nithya
    Sthayiyay Param Vasichidume
    Bharichidume Yugakalamaay



    Bhupathimaar Mudimane - ഭൂപതിമാർ മുടിമണേ! വാഴ്ക നീ Bhupathimaar Mudimane - ഭൂപതിമാർ മുടിമണേ! വാഴ്ക നീ Reviewed by Christking on March 24, 2020 Rating: 5

    No comments:

    Powered by Blogger.