Chitham Kalangidallo Poye Varum - ചിത്തം കലങ്ങിടൊല്ലാ പോയ്‌ വരും ഞാൻ

    Chitham Kalangidallo Poye Varum - ചിത്തം കലങ്ങിടൊല്ലാ പോയ്‌ വരും ഞാൻ


    ചിത്തം കലങ്ങിടൊല്ലാ പോയ് വരും ഞാൻ
    പോയ് വരും ഞാൻ (2)

    1 സത്യമായെന്നിലും നിത്യപിതാവിലും
    ശക്തിയായ് വിശ്വസിപ്പിൻ സന്തതവും നിങ്ങൾ

    2 എൻപിതാവിൻ ഗൃഹേ ഇൻപമെഴും പല
    സംഭൃതഭവനങ്ങളുണ്ടതിനാലിനി

    3 പോയിടുന്നേൻ മുദാ വാസമൊരുക്കുവാൻ
    ആഗമിച്ചഹം വീണ്ടും ചേർക്കുവാൻ ഞങ്ങളെ

    4 സത്യവും ജീവനും മാർഗ്ഗവും ഞാനത്രേ
    നിത്യപിതാവിലേക്കെത്തിടുന്നെന്നിലൂടെ

    5 എൻപിതാവെന്നിലും ഞാനവൻ തന്നിലും
    ഇമ്പമോടിതു നിനച്ചൻപൊടു വിശ്വസിപ്പിൻ

    6 എന്നുടെ നാമത്തിലെന്തു യാചിക്കിലും
    എൻപിതൃതേജസ്സിന്നായ് ഞാനതു ചെയ്തിടും

    7 നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാലെന്റെ
    മംഗളകരങ്ങളാമാജ്ഞകൾ പാലിക്കും

    8 നാഥനില്ലാത്തവരായി വിടാതെ ഞാൻ
    കേവലമടുക്കലേക്കാഗമിപ്പേൻ മുദാ

    9 നിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരു
    സത്യവിശുദ്ധാത്മാവെ തന്നിടുവേനതാൽ


    Chitham Kalangidallo-poye Varum Njaan
    Poye Varum Njaan Poye Varum Njaan

    1 Sathyamaay-ennilum Nithya Pithaavilum
    Shakthiyaay Vishwasippin Santhathavum Ningal

    2 en Pithaavin Gruhe Inpamezhum Pala
    Sambhrutha Bhavanangal-undathinaal-ini

    3 Poyidunnen Muda Vaasam-orukkuvaan
    Aagamichaham Veendum Cherkkuvaan Ningale

    4 Sathyavum Jeevanum Maarggavum Njaanathre
    Nithya-pithaavilekk-ethidunn-enniloode

    5 en Pithaav-ennilum Njaan-avan Thannilum
    Imbamodithu Ninachenpodu Vishwasippin

    6 Ennude Naamithilenthu Yaachikkilum
    En Pithru Thejassinnaay Njaanathu Cheythidum

    7 Ningalenne Snehikkunnu-vennaal-ente
    Mangala-karangalaam-aajnjakal Paalikkum

    8 Naadhanillaathavaraayi Vidaathe Njaan
    Kevalam-adukkalekk-aagamippen Muda

    9 Nithyamaay Ningalod-othirippaanoru
    Sathya-vishudhaatmaave Thanniduvenathaal



    Chitham Kalangidallo Poye Varum - ചിത്തം കലങ്ങിടൊല്ലാ പോയ്‌ വരും ഞാൻ Chitham Kalangidallo Poye Varum - ചിത്തം കലങ്ങിടൊല്ലാ പോയ്‌ വരും ഞാൻ Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.