Choodum Pon Kireedam Njaan - ചൂടും പൊൻകിരീടം ഞാൻ മഹത്വത്തിൽ - Christking - Lyrics

    Choodum Pon Kireedam Njaan - ചൂടും പൊൻകിരീടം ഞാൻ മഹത്വത്തിൽ


    1 ചൂടും പൊൻകിരീടം ഞാൻ മഹത്വത്തിൽ
    വാഴും നിത്യതേജസ്സിൻ പ്രഭാവത്തിൽ
    മാറും അന്ധകാരം നീങ്ങും ചിന്താഭാരം
    ഖേദമോ പൊയ്പ്പോകും പ്രിയൻ വന്നാൽ

    പ്രിയൻ വന്നാൽ പ്രിയൻ വന്നാൽ
    എൻ ഖേദമോ പൊയ്പ്പോകും പ്രിയൻ വന്നാൽ

    2 കാണും ഞാൻ പ്രാണപ്രിയന്റെ ലാവണ്യം
    വർണ്ണിക്കും പ്രശസ്തമായ് തൻ കാരുണ്യം
    കീർത്തിക്കും തിരുനാമം ശ്ളാഘിക്കും തൻ പ്രേമം
    ഹൃദ്യമായ് നിസ്സീമം പ്രിയൻ വന്നാൽ;- പ്രിയൻ...

    3 നിൽക്കും ഞാൻ വിശുദ്ധരിൻ സമൂഹത്തിൽ
    പാടും ഹല്ലേലുയ്യാ ഘോഷശബ്ദത്തിൽ
    വന്ദിക്കും സാഷ്ടാംഗം ചുംബിക്കും പ്രത്യംഗം
    നിത്യവും സാനന്ദം പ്രിയൻ വന്നാൽ;- പ്രിയൻ...

    4 പിൻചെല്ലും കുഞ്ഞാടിനെ നിസ്സന്ദേഹം
    സ്വച്ഛന്ദം ഉൾപൂകും ഞാനും സ്വർഗേഹം
    വാഴും തൃപ്തിയോടെ എന്നും വേർപെടാതെ
    ഭക്തരോടുകൂടെ പ്രിയൻ വന്നാൽ;- പ്രിയൻ...


    1 Choodum Ponkireedam Njan Mahatwathil
    Vaazhum Nithyathejasin Prabhaavathil
    Maarum Anthakaaram Neengum Chinthabhaaram
    Kedamo Poypokum Priyan Vanaal

    Priyan Vanaal Priyan Vanaal
    En Kedamo Poypokum Priyan Vanaal

    2 Kaanum Njan Pranapriyante Laavanyam
    Varnikum Prashasthamaay Than Kaarunyam
    Keerthikum Thirunaamam Slakikum Than Premam
    Hridymaay Niseemam Priyan Vanaal - Priyan....

    3 Nilkum Njan Vishudharin Samoohathil
    Paadum Halelujah Ghosha Shabthathil
    Vandikum Sashtaangam Chumbikum Prathyangam
    Nithyavum Saanandam Priyan Vanaal - Priyan....

    4 Pinchelum Kunjaadine Nisandeham
    Swacharandam Oolpookum Njanum Swargeham
    Vaazhum Thripthiyode Ennum Verpedaathe
    Bhaktharodukoode Priyan Vanaal - Priyan...



    Choodum Pon Kireedam Njaan - ചൂടും പൊൻകിരീടം ഞാൻ മഹത്വത്തിൽ Choodum Pon Kireedam Njaan - ചൂടും പൊൻകിരീടം ഞാൻ മഹത്വത്തിൽ Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.