Daivakrupa Manoharame Ente - ദൈവകൃപ മനോഹരമേ എന്റെ - Christking - Lyrics

    Daivakrupa Manoharame Ente - ദൈവകൃപ മനോഹരമേ എന്റെ


    ദൈവകൃപ മനോഹരമേ എന്റെ പ്രാണനായകൻ
    എനിക്കു ചെയ്യുന്ന കൃപ മനോഹരമേ
    സുരദേവ നന്ദനനേ! എന്റെ ദുരിതമൊക്കെയും
    ചുമന്നൊഴിച്ച നിൻകൃപ മനോഹരമേ

    1 കൊടുംപാപിയായിരുന്ന എന്റെ
    കഠിനപാപങ്ങൾ മോചനം ചെയ്ത കൃപ മനോഹരമേ
    ശത്രുവായിരുന്നയെന്നെ നിന്റെ
    പുത്രനാക്കി നീ തീർത്ത നിൻകൃപ എത്ര മനോഹര

    2 പല പീഡകളെതിർത്തു വരും
    കാലമെനിക്കു സഹിഷ്ണുത തരുംകൃപ മനോഹരമേ
    ബലഹീനനാകുമെന്നിൽകര
    ളലിഞ്ഞനുദിനം താങ്ങി നടത്തും കൃപ മനോഹരമേ

    3 നാശലോകം തന്നിലെന്നെ സൽപ്ര
    കാശമായ് നടത്തിടും നിൻകൃപയെത്ര മനോഹരമേ
    അരിസഞ്ചയനടുവിൽഎന്നെ
    തിരുച്ചിറകുള്ളിൽ മറച്ചുകാക്കുന്ന കൃപ മനോഹരമേ

    4 ചതിനിറഞ്ഞ ലോകമിതിൽ നിന്റെ പുതുജീവനിൽ ഞാൻ
    സ്ഥിതി ചെയ്വാൻ കൃപയധികം നൽകണമേ
    പരിശ്രമത്തിനാലെയൊന്നും എന്നാൽ പരമനാഥനേ,
    കഴികയില്ല നിൻ കൃപ ചൊരിയണമേ


    Daivakr̥upa Manoharame Ente Prāṇanayakan
    Enikku Chyunna Kr̥upa Manoharame
    Suradēva Nandanane Ente Durithamokkeyum
    Chumannozhicha Ninkr̥upa Manoaharame

    1 Kodum Papiyayirunna Ente
    Kadina Papangkaḷ Mochanam Cheytha Krupa Manoharame
    Śhathruvayirunnayenne Ninte
    Puthranakki Ne Thertha Ninkrupa Ethra Manoaharame

    2 Pala Peḍakaḷethirthu Varum
    Kalamenikku Sahiṣhṇutha Tharumkr̥upa Manoaharame
    Balahenanakum'ennil Kara
    Ḷalinja'nudinaṁ Thangki Nadathuṁ Krupa Manoāharame

    3 Nashaloakam Thannilenne Salpra-
    Kashamay Nadathidum Nin Krupayethra Manoaharame
    Ari’sañchayanaduvil Enne
    Thiruchiṟakullil Marachu Kakkunna Krupa Manoaharame

    4 Chathi Niṟanja Loākamathil Ninte Puthujevanil Njan
    Sthithi Cheyvan Krupayadhikaṁ Nalkeṇame
    Parishramathināleyeonnuṁ Ennal Parama Nathhane,
    Kazhikayilla Nin Krupa Choriyeṇame



    Daivakrupa Manoharame Ente - ദൈവകൃപ മനോഹരമേ എന്റെ Daivakrupa Manoharame Ente - ദൈവകൃപ മനോഹരമേ എന്റെ Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.