Daivam Nallavan Enikkennum - ദൈവം നല്ലവൻ എനിക്കെന്നും നല്ലവൻ - Christking - Lyrics

    Daivam Nallavan Enikkennum - ദൈവം നല്ലവൻ എനിക്കെന്നും നല്ലവൻ


    ദൈവം നല്ലവൻ എനിക്കെന്നും നല്ലവൻ
    എല്ലാം എന്റെ നന്മക്കായി ചെയ്തിടുന്നവൻ
    യേശു നല്ലവൻ-നല്ലവൻ

    1 ദൈവം അറിയാതെ സംഭവിക്കില്ലൊന്നുമെ
    ആകയാൽ ആകുലം എനിക്കില്ല തെല്ലുമെ;- ദൈവം...

    2 അഗ്നിശോധന എന്നെ ശുദ്ധി ചെയ്യുന്നു
    മാലിന്യങ്ങൾ നീക്കി എന്റെ മൂല്യം കൂട്ടുന്നു;- ദൈവം...

    3 കഷ്ടനഷ്ടം ഏറിയ നേരം ചുറ്റും നോക്കി ഞാൻ
    ലോകം എന്നെ കൈവിട്ടെന്ന സത്യം കണ്ടു ഞാൻ;- ദൈവം...

    4 നഷ്ടത്തിന്മേൽ നഷ്ടം വന്നാൽ എന്തു ചെയ്യും ഞാൻ
    നന്മക്കായി തീർക്കുന്നോനിൽ ആശ്രയിക്കും ഞാൻ;- ദൈവം...

    5 കൊള്ളില്ലെന്നു തള്ളിയ ഇടങ്ങളിൽ തന്നെ
    മൂലക്കല്ലായ് മാറ്റി ദൈവം മാനിക്കും എന്നെ;- ദൈവം...


    Daivam Nallavan Enikkennum Nallavan
    Ellaam Ente Nanmakkaayi Cheythidunnavan
    Yeshu Nallavan-nallavan

    1 Daivam Arriyaathe Sambhavikkillonnume
    Aakayaal Aakulam Enikkilla Thellume

    2 Agnishodhana Enne Shuddhi Cheyyunnu
    Maalinyangal Neekki Ente Moolyam Koottunnu

    3 Kashtanashtam Erriya Neram Chutum Nokki Njaan
    Lokam Enne Kaivittenna Sathyam Kandu Njaan

    4 Nashdathil Nashdam Vannaal Enthu Cheyyum Njan
    Nanmakkaayi Therkkunnonil Aashrayikkum Njaan

    5 Kollillennu Thalliya Idangalil Thanne
    Moolakkallaay Maati Daivam Maanikkum Enne



    Daivam Nallavan Enikkennum - ദൈവം നല്ലവൻ എനിക്കെന്നും നല്ലവൻ Daivam Nallavan Enikkennum - ദൈവം നല്ലവൻ എനിക്കെന്നും നല്ലവൻ Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.