Daivam Nallavan Ennennum Nallavan - ദൈവം നല്ലവൻ എന്നെന്നും നല്ലവൻ - Christking - Lyrics

    Daivam Nallavan Ennennum Nallavan - ദൈവം നല്ലവൻ എന്നെന്നും നല്ലവൻ


    ദൈവം നല്ലവൻ എന്നെന്നും നല്ലവൻ
    ഞാൻ രുചിച്ചറിഞ്ഞു പാടും ദൈവം നല്ലവൻ

    1 അവങ്കലേക്കു നോക്കിയോർ പ്രശോഭിതരായി
    ആരും നിലനിൽക്കുകയില്ലവർക്കെതിരായി
    ദൂതർ ഭക്തർ ചുറ്റും നിൽക്കും വൻമതിലായി
    ദുഷ്ടർ പോകും കാറ്റു­പാറ്റിടും പതിരായി;- ദൈവം...

    2 വിണ്ഡലം ഭൂമണ്ഡലം നിർമ്മിക്കും മുന്നേ
    ഉണ്ടെനിക്കനാദിയായി ദൈവമായ്‌ തന്നേ
    തലമുറകൾക്കാശ്രയമാം നല്ലവൻ തന്നേ
    മറന്നിടാതെ കാത്തിടുന്നു നിത്യവും നമ്മെ;- ദൈവം...

    3 കഷ്ടതകൾ ശോധനകൾ നേരിടുമ്പോഴും
    ഇഷ്ടരായോർ വിട്ടകന്ന്‌ പോയിടുമ്പോഴും
    നഷ്ടമല്ലതൊന്നും നിത്യ ദൈവസ്നേഹത്താൽ
    നന്മയ്ക്കെന്നു വ്യാപരിക്കും എനിക്കവയെല്ലാം;- ദൈവം...

    4 എന്തുമെന്റെ ജീവിതത്തിൽ സംഭവിച്ചാലും
    എന്തിനെന്നകം കലങ്ങി ചോദിക്കില്ല ഞാൻ
    നൊന്തൊഴുകും കണ്ണുനീർ തൻ പൊന്നു പാദത്തിൽ
    ചിന്തി ഞാൻ തുടർന്നു പാടും ദൈവം നല്ലവൻ;- ദൈവം...


    Daivam Nallavan Ennennum Nallavan
    Njaan Ruchicharinju Paadum Daivam Nallavan

    1 Avankalekku Nokkiyor Prashobitharayi
    Aarum Nilnikkukayillavarkkethirayi
    Duthar Bhakthar Chuttum Nilkkum Vanmatilay
    Dushtar Pokum Kattupattidum Pathirai

    2 Vindhalam Bhoomandhalavum Nirmmikkum Manne
    Undenikk Anaadiyaayi Daivamaay Nanne
    Thalamurakal Kkaashrayamaam Nallavan Thane
    Marannidaathe Kaathidunnu Nithyavum Name

    3 Kashdakal Shodhanakal Neridumbozhum
    Ishdarayor Vittakanne Poyidumbozhum
    Nashdamallathonnum Nithya Daiva Snehathaal
    Nanmackkennu Vyaaparikkum Enikkavayellaam

    4 Enthumente Jeevithathil Sambhavichaalum
    Enthinennakam Kalangi Chodikkilla Njaan
    Nonthozhukum Kannuneer Than Ponnu Paadathil
    Chinthi Njaan Thudarnnu Paadum Daivam Nallavan



    Daivam Nallavan Ennennum Nallavan - ദൈവം നല്ലവൻ എന്നെന്നും നല്ലവൻ Daivam Nallavan Ennennum Nallavan - ദൈവം നല്ലവൻ എന്നെന്നും നല്ലവൻ Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.