Daivam Nammude Sangketham Balam - ദൈവം നമ്മുടെ സ​ങ്കേതം ബലം മാ - Christking - Lyrics

    Daivam Nammude Sangketham Balam - ദൈവം നമ്മുടെ സ​ങ്കേതം ബലം മാ


    ദൈവം നമ്മുടെ സങ്കേതം ബലം
    മാ കഷ്ടകാലത്തിൽ സമീപസഹായം

    1 ഭൂമി മുഴുവൻ മാറിയെന്നാലും
    വൻ പർവ്വതങ്ങൾ സമുദ്രത്തിൽ വീണാലും
    അതിൻജലം ഇരച്ചു മുറ്റും കലങ്ങിയാലും
    മല കുലുങ്ങിയാലും നാം ഭയപ്പെടില്ല

    2 ഒരു നദിയുണ്ട് അതിൻ നീർത്തോടുകൾ
    അത്യുന്നതന്റെ പരിശുദ്ധ നഗരത്തെ
    സന്തോഷിപ്പിക്കും ദൈവമുണ്ടതിൻ മദ്ധ്യേ
    അതു കുലുങ്ങാതെ സഹായിക്കും പ്രഭാതം തോറും

    3 ജാതികൾ ക്രുദ്ധിച്ചു രാജ്യങ്ങൾ കുലുങ്ങി
    അവൻ തന്റെ തിരുശബ്ദം കേൾപ്പ‍ിച്ചു
    ഭൂമിയുരുകി യഹോവയുണ്ട് യാക്കോബിൻ
    ദൈവം നമുക്കേറ്റം ദുർഗമാകുന്നു

    4 വന്നു കാണുവിൻ യാഹിൻ പ്രവൃത്തികൾ
    ലോകത്തിലെത്ര ശൂന്യത വരുത്തിയിരിപ്പൂ
    ഭൂവിന്നറുതിവരെ യുദ്ധം നിർത്തൽ ചെയ്യുന്നു
    വില്ലുകുന്തം മുറുച്ചു രഥങ്ങൾ ചുട്ടെരിക്കുന്നു

    5 മിണ്ടാതിരുന്നു ദൈവം ഞാനെന്നറിവിൻ
    ഭൂവിൽ ജാതികളുടെയിടയിൽ ഉന്നതനാകും
    സൈന്യങ്ങളുടെ യഹോവയുണ്ട്
    യാക്കോബിൻ ദൈവം നമുക്കേറ്റം ദുർഗമാകുന്നു


    Daivam Nammude Sangketham Balam
    Ma Kashta Kalathil Sameepa Sahayam

    1 Bhumi Muzhuvan Mariennalum
    Van Parvathangal Samudrathil Veenalum
    Athin’jelam Irachu Muttum Kalngiyalum
    Mala Kulungiyalum Nam Bhayapedilla

    2 Oru Nadiunde Athin Neerthodukal
    Athunnathante Parisudha Nagarathe
    Sandoshippikum Daivamundathin Madhye
    Athu Kulungathe Sahaikum Prebhatham Thorum

    3 Jaathikal Krudhichu Rajyangal Kulungi
    Avan Thante Thiru’sabdam Kelpichu
    Bhumi’yuruki Yehovaundu Yakobin
    Daivam Namukettam Durga’makunnu

    4 Vannu Kanuvin Yahin Prevruthikal
    Lokathilethra Sunyatha Varuthiyirippu
    Bhuvinnaruthivare Yudham Nirthal Cheyunnu
    Villu’kundam Murichu Redhangal Chutterikunnu

    5 Mindathirunnu Daivam Njan’ennarivin
    Bhuvil Jathikalude’idayil Unnathanakum
    Sainnyangalude Yehovaunde
    Yakobin Daivam Namukettam Durgamakunnu



    Daivam Nammude Sangketham Balam - ദൈവം നമ്മുടെ സ​ങ്കേതം ബലം മാ Daivam Nammude Sangketham Balam - ദൈവം നമ്മുടെ സ​ങ്കേതം ബലം മാ Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.