Daivam Sakalavum Nanmaykkayi - ദൈവം സകലവും നന്മയ്ക്കായി ചെയ്യുന്നു - Christking - Lyrics

    Daivam Sakalavum Nanmaykkayi - ദൈവം സകലവും നന്മയ്ക്കായി ചെയ്യുന്നു


    1 ദൈവം സകലവും നന്മയ്ക്കായി ചെയ്യുന്നു
    ഭക്തന്മാരിഹെയെന്തിന്നലയുന്നു വലയുന്നു

    2 ഞാനോ ഇതേവരെ ദൈവമാം പിതാവിന്റെ
    കൈകളിൽ രുചിച്ചതിൽ തിന്മയായൊന്നുമില്ല

    3 ശിക്ഷയായി പലതെന്മേൽ വന്നു ഞാനറിയുന്നു
    രക്ഷകനടയന്മേൽ പക്ഷമായി ചെയ്തതെല്ലാം

    4 സങ്കടം ബഹുവിധം സാധു ഞാൻ രുചിച്ചതിൽ
    തൻ കൃപയളവെന്യേ അനുഗ്രഹ നിറവേകി

    5 എത്രനല്ലുടയവൻ കൃമിയാമടിയന്മേൽ
    ഇത്ര മാ ദയ തോന്നാനോർക്കുകിലൊന്നുമില്ല

    6 സ്വർഗമേനിക്കായി തൻ പുത്രനിൽ നൽകിയ
    ദത്തവകാശമോർത്തെൻ കർത്താവെ വണങ്ങുന്നു

    7 ഇമ്മാനുവേലിന്റെ ചിറകുകൾ വിടരുന്ന
    അമ്മഹാ ഭാഗ്യദേശത്തടിയാനെയോർക്കണേ


    Daivam Sakalavum Nanmaykkayi Cheyyunnu
    Bhakathanmarihe’yenthinnalayunnu Valayunnu

    Njaano Ithevare Daivamaam Pithaavinte
    Kaikalil Ruchichathil Thinmayayonnumilla

    Shikshayaayi Palathenmel Vannu Njaanarriyunnu
    Rakshakanadayanmel Pakshamaay Cheythathellam

    Sangkadam Bahuvidham Saadhu Njaan Ruchichathil
    Than Krupayalavenye Anugraha Niraveki

    Ethranalludayavan Krimiyaamadiyanmel
    Ithra Maa Daya Thonnaan Orkkukilonnumilla

    Svarggamenikkaay Than Puthranil Nalkiya
    Dathavakasha’morthen Karthaave Vanangunnu

    Immanuvelinte Chirakukal Vidarunna
    Ammahaa Bhagyadeshathadiyaney Orkkane



    Daivam Sakalavum Nanmaykkayi - ദൈവം സകലവും നന്മയ്ക്കായി ചെയ്യുന്നു Daivam Sakalavum Nanmaykkayi - ദൈവം സകലവും നന്മയ്ക്കായി ചെയ്യുന്നു Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.