Daivamakkale Nammal Bhagya - ദൈവമക്കളെ നമ്മൾ ഭാഗ്യശാലികൾ - Christking - Lyrics

    Daivamakkale Nammal Bhagya - ദൈവമക്കളെ നമ്മൾ ഭാഗ്യശാലികൾ


    ദൈവമക്കളേ നമ്മൾ ഭാഗ്യശാലികൾ
    ദിവ്യജീവനുള്ളിലേകി ക്രിസ്തു നായകൻ

    1 വിശ്വസിച്ചു ദൈവപുത്രൻ തന്റെ നാമത്തിൽ
    സംശയിച്ചിടേണ്ട നമ്മൾ ദൈവമക്കളായ്
    നിശ്ചയിച്ചു നിത്യഭാഗ്യമേകുവാനവൻ
    ആശ്വസിച്ചു പാർത്തിടാം നമുക്കു പാരിതിൽ

    2 ഭൂമിയിന്നു ദുഷ്ടനായവന്റെ കൈകളിൽ
    നമ്മളിന്നു ഭ്രഷ്ടരായിടുന്നതാകയാൽ
    സൗമ്യമായി കാത്തിരിക്ക ദൈവപുത്രനീ
    ഭൂമി വാണടക്കിടുന്ന നാളടുത്തു ഹാ!

    3 മർത്ത്യപാപമിദ്ധരിത്രി ശാപയോഗ്യമായ്
    തീർത്തതാൽ വിമോചനം വരുത്തുമേശു താൻ
    ഈറ്റുനോവുമേറ്റുകൊണ്ടു ദൈവപുത്രരേ
    കാത്തിടുന്നു സൃഷ്ടിജാലമിന്നു ഭൂമിയിൽ

    4 ഭാരമേറി മാനസം കലങ്ങിടാതെ നാം
    ഭാവിയോർത്തു പുഞ്ചിരിച്ചു പാടി മോദമായ്
    പാരിതിൽ നമുക്കു തന്ന കാലമൊക്കെയും
    ഭാഗ്യദായകന്റെ സേവനത്തിലേർപ്പെടാം


    Daivamakkale Nammal Bhagyashalikal
    Divya Jeevanulileki Kristhu Nayakan

    1 Vishwasichu Daivaputhran Thante Naamathil
    Samshayichidenda Nammal Daivamakkalaay
    Nishayichu Nithyabhaagyamekuvaanavan
    Aashwasichu Parthidaam Nammukku Paarithil - Daiva....

    2 Bhoomiyinnu Bhrishtanaayavante Kaikalil
    Nammalinnu Bhrishtarayirunathaakayal
    Soumyamaay Kaathirikka Daivaputhranee
    Bhoomivaanadakidunna Naaladuthu Haa - Daiva...

    3 Marthyapaapa Idharithri Shaapayogyamaay
    Theerthathaal Vimochanam Varuthumeshuthan
    Eetunovumetukondu Daivaputhrare
    Kaathidunu Srishtijaalaminnu Bhoomiyil - Daiva...

    4 Bhaarameri Maanasam Kalangidaathe Naam
    Bhaaviyorthu Punjirichu Paadi Modamaay
    Parithil Nammukku Thannakaalamokeyum
    Bhaagyadayakante Sevanathilerpedam - Daiva...



    Daivamakkale Nammal Bhagya - ദൈവമക്കളെ നമ്മൾ ഭാഗ്യശാലികൾ Daivamakkale Nammal Bhagya - ദൈവമക്കളെ നമ്മൾ ഭാഗ്യശാലികൾ Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.