Dure Vanil Surya Chandra - ദൂരെ വാനിൽ സൂര്യചന്ദ്രഗോളവും കടന്നു ഞാൻ

- Malayalam Lyrics
- English Lyrics
1 ദൂരെ വാനിൽ സൂര്യചന്ദ്രഗോളവും കടന്നു ഞാൻ
പോയിടും പ്രിയന്റെ കൂടെ നിത്യമായ് വാഴുവാൻ
ഇന്നലെ ഞാൻ ഒന്നുമല്ലീ മണ്ണിലെന്റെ പ്രീയരെ
എങ്കിലും കരുതിയെന്നെ കണ്മണിപോൽ കാത്തവൻ
2 കഷ്ടമുണ്ട് രോഗമുണ്ട് ദു:ഖമുണ്ടീഭൂമിയിൽ
എത്രയോകൊടിയ ദുഷ്ടവൈരിയുണ്ടീ യാത്രയിൽ
ഭയമില്ലതെല്ലുമതിൽ പതറുകില്ല ഞാനിനി
പ്രിയനോടു ചേരുവാൻ പറന്നുയരും വാനതിൽ
3 വയൽപൂപോലെ വാടും ജീവിതമോ നിശ്ചയം
മദ്ധ്യവാനിൽ പ്രീയൻ കൂടെ വാഴുവതോ ശാശ്വതം
അന്നു കോടാകോടിഗണം തേജസ്സിൽ എൻ കാന്തനെ
കണ്ടു നിത്യവാസകാലം സ്തോത്രഗാനം പാടിടും
4 ആകാശം മാറിപോകും സൂര്യനോ ഇരുണ്ടീടും
അന്ത്യകാലബാധയോ ഭൂമിയെ ഭരിച്ചിടും
ശുദ്ധരന്ന് നീതിയോടെ വാഴുവാനുണര്ർത്തിടും
സ്വർഗ്ഗസിംഹാസനത്തിൽ രാജനൊത്ത് വാണിടും
1 Dure Vanil Surya Chandra Golavum Kadannu Njan
Poyidum Priyante Kude Nithyamay Vazhuvan
Innale Njan Onnumallee Mannilente Priyare
Engkilum Karuthy Enne Kanmani Pol Kaathavan
2 Kashtamundu Rogamundu Dhukhamundee Bhumiyil
Ethreyo Kodiya Dushta Variyundee Yaathrayil
Bhayamilla Thellumathil Patharukilla Njanini
Priyanodu Cheruvan Parannuyarum Vaanathil
3 Vayalppo Pole Vadum Jevithamo Nishchayam
Madhya Vanil Priyan Kude Vaazhuvatho Shashvatham
Annu Koda Kodi Ganam Thejjassil en Kanthane
Kandu Nithya Vasakkalam Sthothra Ganam Padidum
4 Aakaasham Maripokum Suryano Irundedum
Anthyakalabadhayo Bhumiye Bharichidum
Shudharanne Neethiyode Vazhuvanunarthidum
Svarggasimhasanathil Rajanothe Vanidum
Dure Vanil Surya Chandra - ദൂരെ വാനിൽ സൂര്യചന്ദ്രഗോളവും കടന്നു ഞാൻ
Reviewed by Christking
on
April 04, 2020
Rating:

No comments: