Dushdanmaarin Aalochana(Vanchipatte) - ദുഷ്ടന്മാരിൻ ആലോചന കേട്ടു തെല്ലും നടക്കാതെ

    Dushdanmaarin Aalochana(Vanchipatte) - ദുഷ്ടന്മാരിൻ ആലോചന കേട്ടു തെല്ലും നടക്കാതെ


    1 ദുഷ്ടന്മാരിൻ ആലോചന കേട്ടു തെല്ലും നടക്കാതെ
    ഭ്രഷ്ടന്മാരാം പാപികളിൻ വഴി നിൽക്കാതെ!

    2 പരിഹാസം ചൊല്ലീടുന്ന മർത്യർ കൂടെ ഇരിക്കാതെ
    യാഹിൻ വചനത്തിൽ എന്നും മോദിച്ചീടുന്നോൻ!

    3 ദൈവത്തിൻ പ്രമാണങ്ങളെ രാപ്പകൽ ധ്യാനിച്ചീടുന്ന
    ദൈവഭയം ഉള്ള മർത്യൻ അതി ഭാഗ്യവാൻ!

    4 ആറ്റിന്നരികത്തു നട്ട തൽസമയേ ഫലം നൽകും
    ഇലയൊട്ടും വാടിടാത്ത വൃക്ഷങ്ങൾ പോലെ!

    5 അവൻ ചെയ്യും കാര്യമെല്ലാം സഫലമായ് തീർന്നിടുമേ
    ദൈവം അവൻ കൂടെയുണ്ട് സഹായമായി!

    6 ദുഷ്ടന്മാരോ നീങ്ങിപ്പോകും കാറ്റു-പാറ്റും പതിർപോലെ
    പിന്നീടാരും അവർ സ്ഥലം കാണുകയില്ല!

    7 ദുഷ്ടന്മാരോ ന്യായാസനേ നിവർന്നു നിൽക്കുമോ ഇല്ല
    പാപികളോ നീതിമാന്മാർ സഭയിൽ വരാ!

    8 ദൈവം നീതിമാന്മാരുടെ വഴികളെ അറിയുന്നു
    ദുഷ്ടന്മാരിൻ വഴികളോ നാശകരമേ!

    9 ജീവന്റെ പുസ്തകമതിൽ പേരുള്ളോർ എല്ലാരും ധന്യർ
    അല്ലാത്തവർ വീണിടുമേ തീപ്പൊയ്കയതിൽ!


    1 Dushtanmaarin Aalochana Kettu Thellum Nadakkaathe
    Bhrashtanmaaraam Paapikalin Vazhi Nilkaathe!

    2 Parihaasam Cholleedunna Marthyar Kude Irikkaathe
    Yaahin Vachanatthil Ennum Modicheedunnon!

    3 Daivatthin Pramaanangale Raappakal Dhyaanichidunna
    Daiva-bhayam Ulla Marthyan Athi Bhaagyavaan!

    4 Aattinnarikatthu Natta Thalsamaye Falam Nalkum
    Ilayottum Vaadidaattha Vrukshangal Pole!

    5 Avan Cheyyum Kaaryamellaam Safalamaay Theernnidume
    Daivam Avan Koodeyundu Sahaayamaayi!

    6 Dushtanmaaro Neengippokum Kaattu-paattum Pathirpole
    Pinneedaarum Avar Sthalam Kaanukayilla!

    7 Dushtanmaaro Nyaayaasane Nivinnu Nilkkumo Illa
    Paapikalo Neethimaante Sabhayil Varaaa!

    8 Daivam Neethimaanmaarude Vazhikale Ariyunnu
    Dushtanmaarin Vazhiyatho Naashakarame

    9 Jeevante Pusthakamathil Perullorellaarum Dhanyar
    Allaatthavar Veenidume Theeppoykayathil!



    Dushdanmaarin Aalochana(Vanchipatte) - ദുഷ്ടന്മാരിൻ ആലോചന കേട്ടു തെല്ലും നടക്കാതെ Dushdanmaarin Aalochana(Vanchipatte) - ദുഷ്ടന്മാരിൻ ആലോചന കേട്ടു തെല്ലും നടക്കാതെ Reviewed by Christking on April 04, 2020 Rating: 5

    No comments:

    Powered by Blogger.