Edukka Enjeevane Ninakkayen - എടുക്ക എൻജീവനെ നിനക്കായെൻ യേശുവേ

    Edukka Enjeevane Ninakkayen - എടുക്ക എൻജീവനെ നിനക്കായെൻ യേശുവേ


    1 എടുക്ക എൻജീവനെ നിനക്കായെൻ യേശുവേ
    അന്ത്യശ്വാസത്തോളം താനെഞ്ചതിൽ ഹല്ലേലുയ്യാ

    2 എടുക്ക എൻ കൈകളെ ചെയ്‌വാൻ സ്നേഹവേലയെ
    കാലുകളും ഓടണം നീ വിളിച്ചാൽ തത്ക്ഷണം

    3 എടുക്ക എൻ നാവിനെ സ്തുതിപ്പാൻ പിതാവിനെ
    സ്വരം അധരങ്ങൾ വായ്നിൽക്കുന്നു നിൻ ദൂതരായ്

    4 എടുക്ക എൻ കർണ്ണങ്ങൾ കേൾക്കുവാൻ നിൻ മർമ്മങ്ങൾ
    കണ്ണിനും പ്രകാശം താനിന്നെ കാണ്മാൻ സർവ്വദാ

    5 എടുക്ക എൻ ബുദ്ധിയെ ഗ്രഹിപ്പാൻ നിൻ ശുദ്ധിയെ
    മനശ്ശക്തി കേവലം നിനക്കായെരിയണം

    6 എടുക്ക എൻ ഹൃദയം അതു നിൻ സിംഹാസനം
    ഞാൻ അല്ല എൻ രാജാവേ നീ അതിൽ വാഴണമേ

    7 എടുക്ക എൻ ഭവനം നിനക്കെപ്പോൾ ആവശ്യം
    യോഗത്തിന്നും ശിഷ്യർക്കും അതു തുറന്നിരിക്കും

    8 എടുക്ക എൻ സമ്പത്തും എന്റെ പൊന്നും വെള്ളിയും
    വേണ്ടാ ധനം ഭൂമിയിൽ എൻ നിക്ഷേപം സ്വർഗ്ഗത്തിൽ

    9 മക്കളെയും യേശുവേ എടുക്കണം നിനക്ക്
    അവർ നിന്നെ സ്നേഹിപ്പാൻ പഠിച്ചാൽ ഞാൻ ഭാഗ്യവാൻ

    10 എടുക്ക എൻ യേശുവേ എന്നെത്തന്നെ പ്രിയനേ!
    എന്നെന്നേക്കും നിനക്കു എന്നെ ഞാൻ പ്രതിഷ്ഠിച്ചു


    English

    Edukka Enjeevane Ninakkayen - എടുക്ക എൻജീവനെ നിനക്കായെൻ യേശുവേ Edukka Enjeevane Ninakkayen - എടുക്ക എൻജീവനെ നിനക്കായെൻ യേശുവേ Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.