Ellaam Nin Kripayaleshuve - എല്ലാം നിൻ കൃപയാലേശുവേ

    Ellaam Nin Kripayaleshuve - എല്ലാം നിൻ കൃപയാലേശുവേ


    എല്ലാം നിൻ കൃപയാലേശുവേ
    എല്ലാം നിൻ കൃപയാലെ
    എൻ ജീവനുമെല്ലാ നന്മകളും
    എല്ലാം നിൻ കൃപയാലെ

    1 പാപകൂപത്തിൽ കിടന്നെന്നെ
    ഉദ്ധരിച്ചീടുവാൻ
    സ്വർഗ്ഗം വിട്ടിദ്ധരെ വന്ന നിൻ
    കൃപ മനോഹരമെ;- എല്ലാം...

    2 ശോധന വേളകൾ തന്നിലെൻ
    മാനസ്സം മോദത്താൽ
    നിന്നെപാടിപുകഴ്ത്തിടും
    നിൻ കൃപയാലേശുവേ;- എല്ലാം...

    3 ശത്രുവിന്മേൽ ജയം കൊള്ളുവാൻ
    മുന്നേറിച്ചെല്ലുവാൻ
    ശക്തിയെനിക്കു തരുന്നവൻ
    നീയല്ലോ മൽപ്രിയനെ;- എല്ലാം...

    4 എൻ ബലഹീനതയിൽ തുണ
    നൽകുന്നവൻ നീയെ
    നിൻ കൃപമതിയെനിക്കെന്നും
    ജീവിത കാലമെല്ലാം;- എല്ലാം...

    5 ക്രൂശിന്റെ സാക്ഷിയായ് ജീവിച്ചെൻ
    നാൾകൾ കഴിച്ചിഹേ
    വാഗ്ദത്ത നാട്ടിലെത്തിടും ഞാൻ
    നിൻ കൃപയാലേശുവേ;- എല്ലാം...


    Ellaam Nin Kripayaleshuve
    Ellaam Nin Kripayale
    En Jeevanumella Nanmakalum
    Ellaam Nin Kripayale

    1 Paapakupathil Kidannenne
    Udharicheeduvan
    Svargam Vittidhare Vanna Nin
    Krupa Manoharame;- Ellaam Nin...

    2 Shodhana Velakal Thannilen
    Manassam Modathal
    Ninnepadi’pukazhthidum
    Nin Krupayalesuve;- Ellaam Nin...

    3 Shathruvinmel Jayam Kolluvan
    Munnerichelluvan
    Shakthiyenikku Tharunnavan
    Neeyallo Malpriyane;- Ellaam Nin...

    4 en Balaheenathayil Thuna
    Nalkunnavan Neeye
    Nin Kripamathiyenikkennum
    Jeevitha Kalamellam;- Ellaam Nin...

    5 Krooshinte Sakshiyay Jeevichen
    Nalkal Kazhichihe
    Vagdatha Nattilethidum Njan
    Nin Krupayaleshuve;- Ellaam Nin...



    Ellaam Nin Kripayaleshuve - എല്ലാം നിൻ കൃപയാലേശുവേ Ellaam Nin Kripayaleshuve - എല്ലാം നിൻ കൃപയാലേശുവേ Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.