En Daivame Nin Ishtam Pole (Kaniyename) - എൻ ദൈവമേ നിൻ ഇഷ്ടം പോലെ എന്നെ - Christking - Lyrics

    En Daivame Nin Ishtam Pole (Kaniyename) - എൻ ദൈവമേ നിൻ ഇഷ്ടം പോലെ എന്നെ


    1 എൻ ദൈവമേ... നിൻ ഇഷ്ടം പോലെ എന്നെ
    തീർക്കേണമേ... ഞാൻ ഇതാ നിൻ പാദത്തിൽ
    താഴ്മയോടെ... ഞാൻ ഇതാ നിൻ സന്നിധേ
    പൂർണ്ണമായും... എന്നെ... സമർപ്പിക്കുന്നേ

    കനിയണമെ... രക്ഷകാ... എൻ യേശുവെ
    കൈവിടല്ലേ... എന്നേ... നാഥാ... (2)

    2 എൻ വേദന പൂർണ്ണമായ് നീ സഹിപ്പാൻ
    നിൻ മനസ്സിൽ... എന്നേയും നീ കണ്ടുവോ...
    ഞാൻ വരുന്നു എൻ തോളിൽ ആ ക്രൂശെടുപ്പാൻ
    പിൻഗമിക്കും... എൻ യേശുവിൻ പാതമാത്രം...;- കനിയേ..

    3 ദുഃഖത്തിൽ നീ എന്നുമെൻ ആശ്വാസകൻ
    രോഗത്തിൽ നീ സൗഖ്യമാക്കും യേശുവും
    എന്നുമെന്നും എൻ യേശുമാത്രം മതി...
    എൻ ദൈവമായ് യേശു എൻ രക്ഷകനായ്...;- കനിയേ..

    4 നീ സഹിച്ച... വേദന ഓർത്തിടുമ്പോൾ...
    എൻ വേദന... സാരമില്ലേതും ഇല്ലാ...
    എൻ ശിരസ്സാൽ... ചെയ്തതാം പാപം അല്ലോ
    മുൾമുനകൾ നിൻ ശിരസ്സിൽ വച്ചത്...;- കനിയേ..


    En Daivame... Nin Ishtam Pole Enne
    Therkename... Njan Ithaa Nin Padathil
    Thazhmayode... Njan Ithaa Nin Sannidhe
    Purnnamayum... Enne... Samarppikkunne

    Kaniyaname... Rakshaka... En Yeshuve
    Kaividalle... Enne... Natha... (2)

    En Vedana Purnnamay Nee Sahippan
    Nin Manassil... Eneyum Nee Kanduvo...
    Njan Varunnu en Tholil Aa Krusheduppan
    Pingamikkum... En Yeshuvin Pathamathram...

    Dukhathil Nee Ennumen Aashvasakan
    Rogathil Nee Sawkhyamakum Yeshuvum
    Ennumennum en Yeshumathram Mathi...
    En Daivamaay Yeshu en Rakshakanay...

    Nee Sahicha... Vedhana Orrthidumpol...
    En Vedhana... Saramillethum Illaa...
    En Shirassal... Cheythatham Paapam Allo
    Mulmunakal Nin Shirassil Vachathe...



    En Daivame Nin Ishtam Pole (Kaniyename) - എൻ ദൈവമേ നിൻ ഇഷ്ടം പോലെ എന്നെ En Daivame Nin Ishtam Pole (Kaniyename) - എൻ ദൈവമേ നിൻ ഇഷ്ടം പോലെ എന്നെ Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.