En Daivame Neyethra Nallavanam - എൻ ദൈവമേ നീയെത്ര നല്ലവനാം വല്ലഭനാം - Christking - Lyrics

    En Daivame Neyethra Nallavanam - എൻ ദൈവമേ നീയെത്ര നല്ലവനാം വല്ലഭനാം


    എൻ ദൈവമേ നീയെത്ര നല്ലവനാം വല്ലഭനാം
    എന്നെ നീ നടത്തിടുന്നു എൻഭാരം ചുമന്നിടുന്നു
    അന്നന്നു നീ വേണ്ടുന്നതെല്ലാം നൽകി പാലിക്കുന്നു

    1 ഇദ്ധരയിൽ എല്ലാം പ്രതികൂലമായ് തീർന്നെന്നാലും
    കാർമുകിലേറി വന്നാലും ഓളങ്ങളാഞ്ഞടിച്ചാലും
    കൈവിടല്ലേ എൻപ്രാണനായകനേ! കാത്തിടണേ

    2 മന്നിൽ നിന്നു വിണ്ണിൽ നിൻ സന്നിധാനം ചേരും വരെ
    നിൻ മാർവ്വിൽ ചാരി ഞാനെന്നും സീയോനിൻ യാത്ര തുടരാൻ
    വിശ്വാസത്തിൻ നല്ലപോർ പൊരുതിടുവാൻ ശക്തി നൽക

    3 എന്നേശുവേ എന്നു നീ വന്നിടുമോ ചേർത്തിടുവാൻ
    കാലങ്ങൾ ദീർഘമാക്കല്ലേ നിന്നിൽ ഞാൻ നിത്യം ചേരുവാൻ
    സീയോനിൽ ഞാൻ മോദമായ് വാണിടുവാൻ എന്നുമെന്നും

    മൽപ്രിയനെ എന്നേശു - എന്ന രീതി


    English

    En Daivame Neyethra Nallavanam - എൻ ദൈവമേ നീയെത്ര നല്ലവനാം വല്ലഭനാം En Daivame Neyethra Nallavanam - എൻ ദൈവമേ നീയെത്ര നല്ലവനാം വല്ലഭനാം Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.