En Kristhan Yodhavakuvan Chernnen - എൻ ക്രിസ്തൻ യോദ്ധാവാകുവാൻ ചേർന്നെൻ തൻ

- Malayalam Lyrics
- English Lyrics
1 എൻ ക്രിസ്തൻ യോദ്ധാവാകുവാൻ ചേർന്നേൻ തൻ സൈന്യത്തിൽ
തൻ ദിവ്യ വിളി കേട്ടു ഞാൻ ദൈവാത്മശക്തിയിൽ
നല്ലപോർ പൊരുതും ഞാൻ എൻക്രിസ്തൻ നാമത്തിൽ
വാടാക്കിരീടം പ്രാപിപ്പാൻ തൻനിത്യ രാജ്യത്തിൽ
2 എൻക്രൂശു ചുമന്നിടുവാൻ ഇല്ലൊരു ലജ്ജയും
എൻപേർക്കു കഷ്ടപ്പെട്ടു താൻ എന്നെന്നും ഓർത്തിടും
3 പിശാചിനോടു ലോകവും ചേർന്നിടും വഞ്ചിപ്പാൻ
വേണ്ടാ നിൻ ചപ്പും കുപ്പയും എന്നുരച്ചിടും ഞാൻ
4 ഒർ മുൾക്കിരീടം അല്ലയോ എൻനാഥൻ ലക്ഷണം
തൻ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംബരം
5 ഞാൻ കണ്ടുവല്യ സൈന്യമാം വിശ്വാസ വീരരെ
പിഞ്ചെല്ലും ഞാനും നിശ്ചയം ഈ ദൈവധീരരെ
6 കുഞ്ഞാട്ടിൻ തിരുരക്തത്താൽ എനിക്കും ജയിക്കാം
തൻ സർവ്വായുധ വർഗ്ഗത്താൽ എല്ലാം സമാപിക്കാം
7 വല്ലൊരു മുറിവേൽക്കുകിൽ നശിക്കയില്ല ഞാൻ
തൻ ശത്രുവിന്റെ കൈകളിൽ ഏൽപ്പിക്കയില്ല താൻ
8 എൻ ജീവനെയും വയ്ക്കുവാൻ എൻ നാഥൻ കൽപ്പിക്കിൽ
സന്തോഷത്തോടൊരുങ്ങും ഞാൻ തൻക്രൂശിൻ ശക്തിയാൽ
9 വിശ്വാസത്തിന്റെ നായകാ! ഈ നിന്റെ യോദ്ധാവെ
വിശ്വസ്തനായി കാക്കുകെ നൽ അന്ത്യത്തോളമേ
1 en Kristhan Yodhavakuvan Chernnen Than Sainyathil
Than Divya Vili Kettu Njaan Daivathmashakthiyal
Nallapor Poruthum Njan en Kristhan Namathil
Vadakireedam Prapippan Than Nithya Rajyathil
2 Thankroshu Chumanniduvan Illoru Lajjayum
Enperku Kashtapettu Than Ennennum Orthidum;- Nalla..
3 Pishachinodu Lokavum Chernidum Vanjippan
Venda Nin Chappum Kuppayum Ennura’cheedum Njan;- Nalla..
4 or Mulkireedam Allayo en Nathan Lakshanam
Than Yodha’vagrahikumo Iee Loka’damabram;- Nalla..
5 Njan Kandu Valya Sainyamam Vishvasa Veerare
Pinchellum Njanum Nishchayam Iee Daivadheerare;- Nalla..
6 Kunjattin Thiru Rakthathal Enikkum Jayikkam
Than Sarvayudha Vargathal Ellam Samapikkam;- Nalla..
7 Valloru Murivelkukil Nashikayilla Njan
Than Shathruvinte’kaikalil Elpikkayilla Than;- Nalla..
8 en Jeevane’yum Vykkuvan en Nadhan Kalpikkil
Santhoshathodorungum Njan Than’kroshin Shakthiyil;- Nalla..
9 Vishvasathinte Nayaka Iee Ninte Yoddhave
Visvasthanai Kakkuka Nal Anthya’tholame;- Nalla..
En Kristhan Yodhavakuvan Chernnen - എൻ ക്രിസ്തൻ യോദ്ധാവാകുവാൻ ചേർന്നെൻ തൻ
Reviewed by Christking
on
April 09, 2020
Rating:

No comments: