En Kudeyundoruvan en - എൻ കൂടെയുണ്ടൊരുവൻ - Christking - Lyrics

    En Kudeyundoruvan en - എൻ കൂടെയുണ്ടൊരുവൻ


    1 എൻ കൂടെയുണ്ടൊരുവൻ
    എൻ താങ്ങായി കൂടെയുണ്ട്
    ജീവിതയാത്രയിൽ ഏകനായി തീർന്നാലും
    മാറാത്ത നാഥൻ എന്നരികിലുണ്ട്

    ഞാൻ വാഴ്ത്തുന്നു
    നിൻ നാമം എന്നെന്നും
    ഞാൻ പുകഴ്ത്തുന്നു
    നിൻ മഹത്വം എന്നെന്നും

    2 ദാഹജലം തേടുന്ന വേഴാമ്പൽ പോൽ
    ഞാൻ ദാഹിച്ചു വരണ്ടു തേങ്ങിടുമ്പോൾ
    ഞാനറിയാതെ എൻ കൂടെ വന്ന്
    പോറ്റിയ നാഥൻ എൻ അരികിലുണ്ട്

    3 അമ്മയെക്കാളെന്നെ സ്നേഹിക്കുന്നോൻ
    കൈവിടുകയില്ലെന്നരുളിയവൻ
    ഞാനറിയാതെ എൻ കൂടെ വന്ന്
    കരം പിടിച്ച നാഥനെൻ കൂടെയുണ്ട്

    4 ജീവിതത്തിൽ നാഥാ നീ മാത്രമാണെല്ലാം
    സ്നേഹിക്കും നിന്നെ ഞാനന്ത്യം വരെ
    ഞാനറിയുന്നു ഈ സ്നേഹബന്ധം
    എൻ കൂടെ നിലനിൽക്കും അന്ത്യംവരെ


    English

    En Kudeyundoruvan en - എൻ കൂടെയുണ്ടൊരുവൻ En Kudeyundoruvan en - എൻ കൂടെയുണ്ടൊരുവൻ Reviewed by Christking on April 09, 2020 Rating: 5

    No comments:

    Powered by Blogger.