En Neethiyum Vishuddiyum - എൻ നീതിയും വിശുദ്ധിയും എൻ യേശുവും - Christking - Lyrics

    En Neethiyum Vishuddiyum - എൻ നീതിയും വിശുദ്ധിയും എൻ യേശുവും


    1 എൻ നീതിയും വിശുദ്ധിയും എൻ യേശുവും തൻ രക്തവും
    വേറില്ല ആത്മശരണം വേറില്ല പാപഹരണം

    എൻ യേശു എൻ ഇമ്മാനുവേൽ
    ഞാൻ നിൽക്കുന്നതീ പാറമേൽ

    2 വൃഥാവിൽ സ്വയനീതികൾ-വൃഥാവിൽ ചത്ത രീതികൾ
    ദൈവത്തിൻ മുമ്പിൽ നിൽക്കുവാൻ രകത്താലത്രെ പ്രാപിപ്പാൻ ഞാൻ

    3 ഈ രക്തത്താലെൻ ഹൃദയം-ഹിമത്തേക്കാളും നിർമ്മലം
    എന്നുരയ്ക്കുന്ന വചനം തീർക്കുന്നു സർവ്വസംശയം

    4 ആർ എന്നെ കുറ്റം ചുമത്തും ആർ ശിക്ഷയ്ക്കെന്നെ വിധിക്കും
    ഞാൻ ദൈവനീതി ആകുവൻ-പാപമായ്ത്തീർന്നെൻ രക്ഷകൻ

    5 സംഹാരദൂതനടുത്താൽ ഈ രക്തം എന്മേൽ കാൺകയാൽ
    താൻ കടന്നുപോം ഉടനെ-നിശ്ചയം ദൈവസുതൻ ഞാൻ

    6 വന്മഴ പെയ്യും നേരത്തും-ഞാൻ നിർഭയമായ് വസിക്കും
    കാറ്റടിച്ചാലും ഉച്ചത്തിൽ-പാടിടും ഞാൻ എൻ കോട്ടയിൽ

    7 വീണാലും പർവ്വതങ്ങളും-മാഞ്ഞാലും ആകാശങ്ങളും
    ക്രിസ്തുവിൻ രക്തനിയമം മാറാതെ നില്ക്കും നിശ്ചയം


    1 en Neethiyum Vishuddiyum en Yeshuvum Than Rakthavum
    Verilla Aathmasharanam-verilla Papaharanam

    En Yeshu en Immanuel
    Njan Nilkunnathe Paramel

    2 Virdavil Swyaneethikal-vridavil Chattha Reethikal
    Daivathin Munpil Nilkuvan Raktha’thalathre Prapthan Njaan

    3 Ie Rakthathelen Hridayam-himathekalum Nirmalam
    Ennurakunna Vachanam Theerkunnu Sarva Samshayam

    4 Aar Enne Kuttam Chumathum-aar Shikshkenne Vidikum
    Njaan Daivaneethi Aakuvan-papamaytheernnen Rakshaken

    5 Samharaduthanaduthal Iee Raktham Enmel Kankayal
    Than Kadannupom Udane-nishchaym Daivasuthan Njaan

    6 Vanmazha Peyum Nerathum-njan Nirbhayamayirikum
    Kattadichalum Uchattil-padidum Njaan en Kottayil

    7 Veenalum Parvathangalum-manjalum Aakshangalum
    Kristhuvin Rakthaniyamam Marathe Nilkum Nishchayam



    En Neethiyum Vishuddiyum - എൻ നീതിയും വിശുദ്ധിയും എൻ യേശുവും En Neethiyum Vishuddiyum - എൻ നീതിയും വിശുദ്ധിയും എൻ യേശുവും Reviewed by Christking on April 09, 2020 Rating: 5

    No comments:

    Powered by Blogger.