En Perkkaai Jeevan Vaikkum Prabho - എൻ പേർക്കായ് ജീവൻ വയ്ക്കും

- Malayalam Lyrics
- English Lyrics
എൻപേർക്കായ് ജീവൻ വയ്ക്കും പ്രഭോ!
നിന്നെ-എന്നുമീ ദാസനോർക്കും
1 നിൻ കൃപയേറിയ വാക്കിൻ പ്രകാരമി
ങ്ങത്യന്ത താഴ്മയോടെ എന്റെ
വൻകടം തീർപ്പാൻ മരിക്കും പ്രഭോ! നിന്നെ
എന്നുമീ ദാസനോർക്കും
2 എന്നുടെ പേർക്കായ് നുറുങ്ങിയ നിന്നുടൽ
സ്വർഭോജ്യമത്രേ മമ നിന്റെ
പൊന്നുനിയമത്തിൻ പാത്രമെടുത്തിപ്പോൾ
നിന്നെ ഞാനോർക്കുന്നിതാ
3 ഗത്സമനേയിടം ഞാൻ മറന്നിടുമോ
നിൻവ്യഥയൊക്കെയെയും നിന്റെ
സങ്കടം രക്തവിയർപ്പെന്നിവയൊരു
നാളും മറക്കുമോ ഞാൻ
4 എന്നുടെ കണ്ണുകൾ കാൽവറിയിങ്കലെ
ക്രൂശിന്നു നേർ തിരിക്കേ എന്റെ
പൊന്നുബലിയായ ദൈവകുഞ്ഞാടിനെ
യോർക്കാതിരിക്കുമോ ഞാൻ
5 നിന്നെയും നിന്റെ വ്യഥകളെയും നിന്റെ
സ്നേഹമെല്ലാറ്റെയും ഞാൻ എന്റെ
അന്ത്യമാം ശ്വാസമെടുക്കും വരെയ്ക്കുമീ
സാധുവോർത്തിടുമെന്നും
6 നിന്നുടെ രാജ്യത്തിൽ നീ വരുമ്പോളെന്നെ
നീയോർത്തിടും സമയേ നിന്റെ
വൻകൃപ പൂർണ്ണമായ് ഞാനറിയും തവ
രൂപത്തോടേകമാകും
En Perkkaay Jeevan Vaykkum Prabho
Ninne Ennum Ee Daasan Orkkum
1 Nin Krupa Yeriya Vaakin Prakarami
Njathyantha Thaazh’mayote Ente
Van’kadam Theerppaan Marikkum Prabho Ninne
Ennum Ie Dhaasan Orkkum
2 Ennude Perkkai Nurungiya
Ninudal Swar’bhogyam’athre Mama Ninte
Ponnu Niyamathin Paathram’eduthippol
Ninne Njaan Orkkunnithaa
3 Gathsamana’yidam Njaan Marannitumo
Nin Vyadha’yokkae’yum Ninte
Sankadam Raktha’viyar’penniva’yoru
Naalum Marakkumo Njaan
4 Ennude Kannukal Kalvari’yinkale
Krushinnu’neer Thirikka Ente
Ponnu Baliyaaya Daiva Kunjaadine
Yorkkaa’thirikkumo Njaan
5 Ninneyum Ninte Vyadha’kaleyum Ninte
Sneham’ellataeyum Njaan Ente
Anthyamaam Shwaasham’edukum Varaekkumee
Saadhu Vortheetum Ennum
6 Ninnute Raajyathil Nee Varumpol’enne
Nee’orthitum Samayey Ninte
Van’krupa Purna’maai Njaan’ariyum
Thava Rupatho’teaka’maakum
En Perkkaai Jeevan Vaikkum Prabho - എൻ പേർക്കായ് ജീവൻ വയ്ക്കും
Reviewed by Christking
on
April 09, 2020
Rating:

No comments: