En Pranapriyan Yeshu en Ullil - എൻ പ്രാണപ്രിയൻ യേശു എൻ ഉള്ളിൽ - Christking - Lyrics

    En Pranapriyan Yeshu en Ullil - എൻ പ്രാണപ്രിയൻ യേശു എൻ ഉള്ളിൽ


    1 എൻ പ്രാണപ്രിയൻ യേശു എൻ ഉള്ളിൽ വന്നതാൽ
    എൻ സമ്പത്തതു മാത്രം നിക്ഷേപമാക്കി ഞാൻ
    തൻ മാർവ്വിൽ ചാരിടും എൻ ക്ഷീണവേളയിൽ
    ഞാൻ ആശ്വാസം കൊള്ളും ആ ക്രൂശുപാതയിൽ

    2 എൻ യാത്ര ക്ഷണനേരം വിശ്രമം നിത്യ നാൾ
    നല്ല പോർ പൊരുതീടാൻ വിരുതു നേടുവാൻ
    ഉറപ്പിക്കെന്നെയും ക്രിസ്തുവാം പാറമേൽ
    ഞാൻ പ്രവേശിക്കട്ടെ ആ മണിയറയിൽ

    3 എൻ കഷ്ടങ്ങൾ നിസ്സാരം സൗഭാഗ്യം ഓർക്കുമ്പോൾ
    ഈ ലോകത്തിൻ മാനങ്ങൾ എനിക്കു കൈപ്പുനീർ
    എൻ അന്ത്യശ്വാസവും തൻ സ്തുതി പാടും ഞാൻ
    എൻ ലക്ഷ്യം ഒന്നുതാൻ യേശുവിൽ ലയിക്ക


    English

    En Pranapriyan Yeshu en Ullil - എൻ പ്രാണപ്രിയൻ യേശു എൻ ഉള്ളിൽ En Pranapriyan Yeshu en Ullil - എൻ പ്രാണപ്രിയൻ യേശു എൻ ഉള്ളിൽ Reviewed by Christking on April 11, 2020 Rating: 5

    No comments:

    Powered by Blogger.