En Priya Ninne Njan Ennu Kanum - എൻപ്രിയാ നിന്നെ ഞാൻ എന്നു കാണും - Christking - Lyrics

    En Priya Ninne Njan Ennu Kanum - എൻപ്രിയാ നിന്നെ ഞാൻ എന്നു കാണും


    എൻപ്രിയാ നിന്നെ ഞാൻ എന്നു കാണും
    പൊൻമുഖം ഞാനെന്നു കാണും
    വാനിൽ വന്നന്തികേ എന്നു ചേർക്കും
    വൻ വിനകൾ എന്നു തീരും

    1 മന്ദിരം നീ തീർത്തു വേഗം വന്നു ചാരേ
    ചേർക്കുമെന്ന ആശയിൽ ഞാൻ പാർത്തിടുന്നു
    എന്നു നീ വന്നിടും യേശു നാഥാ
    നിൻമുഖം ഞാനെന്നു കാണും

    2 വീഞ്ഞു വീട്ടിൽ കൊണ്ടു വന്ന എന്റെ പ്രിയൻ
    എന്നുമെൻ ഞാനവന്റേതെന്നുമെന്നും
    ലോകത്തിൻ മോഹങ്ങൾ വേണ്ട തെല്ലും
    ജീവിതേശാ! നീ മതിയേ

    3 ദണ്ഡനങ്ങളേറെയേറ്റു ചോര ചിന്തി
    ജീവനേകി സ്നേഹിച്ചല്ലോ വൻ കൃപയാൽ
    മന്നിതിൽ ജീവിക്കും കാലമെല്ലാം
    നിന്നെ മാത്രം സേവിക്കും ഞാൻ

    4 ലോകം വേണ്ടാ സ്ഥാനമാനം ഒന്നും വേണ്ട
    നിൻജനത്തിൻ കഷ്ടം മാത്രം എൻ പ്രമോദം
    നിൻമഹാ പ്രേമത്തിൻ തീയണയ്ക്കാൻ
    മന്നിലില്ല വൻ പ്രളയം

    5 സ്വർഗ്ഗനാട്ടിൽ വന്നിടുമ്പോൾ എൻ ഹൃദയം
    ആർത്തിയോടെ ചുറ്റും നോക്കും നിന്നെക്കാണ്മാൻ
    പാടെഴും കാൽകരം കണ്ടിടുമ്പോൾ
    വീണിടും ഞാൻ നിന്റെ മുമ്പിൽ


    English

    En Priya Ninne Njan Ennu Kanum - എൻപ്രിയാ നിന്നെ ഞാൻ എന്നു കാണും En Priya Ninne Njan Ennu Kanum - എൻപ്രിയാ നിന്നെ ഞാൻ എന്നു കാണും Reviewed by Christking on April 11, 2020 Rating: 5

    No comments:

    Powered by Blogger.