En Priyan Valam Karathil Pidichenne - എൻപ്രിയൻ വലങ്കരം പിടിച്ചെന്നെ

- Malayalam Lyrics
- English Lyrics
1 എൻപ്രിയൻ വലങ്കരം പിടിച്ചെന്നെ
നടത്തുന്നു, ജയാളിയായ് ദിനംതോറും
സന്തോഷവേളയിൽ സന്താപവേളയിൽ
എന്നെ കൈവിടാതെ അനന്യനായ്
പതറുകയില്ല ഞാൻ പതറുകയില്ല ഞാൻ
പ്രതികൂലം അനവധി വന്നിടിലും
വീഴുകയില്ല ഞാൻ വീഴുകയില്ല ഞാൻ
പ്രലോഭനം അനവധി വന്നിടിലും
എൻകാന്തൻ കാത്തിടും എൻപ്രിയൻ പോറ്റിടും
എൻനാഥൻ നടത്തിടും അന്ത്യംവരെ
2 മുമ്പിൽ ചെങ്കടൽ ആർത്തിരച്ചാൽ എതിരായ്
പിൻപിൽ വൻവൈരി പിൻഗമിച്ചാൽ
ചെങ്കടലിൽ കൂടി ചെങ്കൽ പാതയൊരുക്കി
അക്കരെ എത്തിക്കും ജയാളിയായ്
3 എരിയും തീച്ചുള എതിരായ് എരിഞ്ഞാൽ
ശദ്രക്കിനെപ്പോൽ വീഴ്ത്തപ്പെട്ടാൽ
എന്നോടുകൂടെയും അഗ്നിയിലിറങ്ങി
വെന്തിടാതെ പ്രിയൻ വിടുവിക്കും
4 ഗർജ്ജിക്കും സിംഹങ്ങൾ വസിക്കും ഗുഹയിൽ
ദാനിയേലെപ്പോൽ വീഴ്ത്തപ്പെട്ടാൽ
സിംഹത്ത സൃഷ്ടിച്ച എൻ സ്നേഹനായകൻ
കണ്മണിപോലെന്നെ കാത്തുകൊള്ളും
5 കെരീത്തുതോട്ടിലെ വെള്ളം വറ്റിയാലും
കാക്കയിൻ വരവു നിന്നീടിലും സാരെഫാത്തൊരുക്കി
ഏലിയാവേ പോറ്റിയ എൻപ്രിയൻ
എന്നെയും പോറ്റിക്കൊള്ളും
6 മണ്ണോടു മണ്ണായ് ഞാൻ അമർന്നുപോയാലും
എൻകാന്തനേശു വന്നിടുമ്പോൾ
എന്നെ ഉയിർപ്പിക്കും വിൺശരീരത്തോടെ
കൈക്കൊള്ളും ഏഴയെ മഹത്വത്തിൽ
1 en Priyan Valam Karathil Pidichenne
Nadathidunnu Dhinum Thoarum
Santhosha Velayil Santhapa Velayil
Enne Kaividaathe Anannayanai
Patharukayilla Njaan Patharukayilla Njaan
Prathikoolam Anavadhi Vannedilum
Veezhukayilla Njaan Veezhukayilla Njaan
Pralobhanam Anavadhi Vannedilum
En Kanthan Kathidum en Priyan Pottidum
En Nathhan Nadathidum Anthyam Vare
2 Munpil Chengadal Aarthiarachaal Ethiraai
Pinpil Van Vairi Pingamichaal
Chengadalil Kudi Chankal Pathayorukki
Akkarre Ethikkum Jayaliyaai
3 Eriyum Theechula Ethirai Erinjal
Shadrakkinepoal Veezhtha Pettal
Ennoadukudeyum Agniyil Irangi
Vendhidaathe Priyan Viduvikkum
4 Garjjikkum Simhamgal Vasikkum Guhayil
Danielepoal Veezhtha Pettaal
Simhathe Shrishticha en Sneha Nayakan
Kanmani'polenne Katthukollum
5 Kerethu Thottile Vellam Vattiyalum
Kakkayin Varau Ninnedilum
Sarafathoruki Eliyave Pottiya
Enpriyan Enneyum Pottikollum
6 Mannodu Mannay Njan Amarnnupoyalum
En Kanthan'yeshu Kaividilla
Enne Uyarppikum Vinsharerathode
Kaikollum Ezaye Mahathwathil
En Priyan Valam Karathil Pidichenne - എൻപ്രിയൻ വലങ്കരം പിടിച്ചെന്നെ
Reviewed by Christking
on
April 11, 2020
Rating:

Awesome
ReplyDelete