En Priyane Nin Ponmukham - എൻ പ്രിയനേ നിൻ പൊൻമുഖം - Christking - Lyrics

    En Priyane Nin Ponmukham - എൻ പ്രിയനേ നിൻ പൊൻമുഖം


    എൻ പ്രിയനേ നിൻ പൊൻമുഖം കാണാനെനിക്കാശ
    എൻ പ്രിയനേ നിൻ തൂമൊഴി കേൾക്കാനെനിക്കാശ

    എൻ ഏകപ്രത്യാശ
    എൻ ഭാഗ്യപ്രത്യാശ - എൻ…

    1 സുന്ദരനെൻ പ്രിയൻ - വന്നീടുമെൻ കാന്തൻ
    സ്വർലോകരോടൊപ്പം-ആഘോഷമായ് നാഥൻ
    വിരുന്നു വീടതിൽ എന്നെ നയിച്ചീടും
    സ്നേഹക്കൊടിയവൻ എന്മേൽ പിടിച്ചീടും

    2 ഇമ്പം തരും സ്വരം-തുമ്പമകറ്റീടും
    ഉല്ലാസഘോഷങ്ങൾ - സീയോനിലെന്നെന്നും
    ആ നാളിൽ ഞാൻ പാടും-ആനന്ദകീർത്തനം
    കുഞ്ഞാടിനെന്നെന്നും-ഹല്ലേലൂയ്യാഗാനം

    3 കണ്ടാലും വേഗത്തിൽ-വന്നീടുമെന്നേവം
    ചൊല്ലിയ നാഥനേ എന്നു നീ വന്നീടും
    കാണാനെനിക്കാശ-രാജാധിരാജാവെ
    കേൾക്കാനെനിക്കാശ-സ്വർഗ്ഗീയ ദാതാവേ


    English

    En Priyane Nin Ponmukham - എൻ പ്രിയനേ നിൻ പൊൻമുഖം En Priyane Nin Ponmukham - എൻ പ്രിയനേ നിൻ പൊൻമുഖം Reviewed by Christking on April 11, 2020 Rating: 5

    No comments:

    Powered by Blogger.