En Priyanenthu Manoharanam - എൻ പ്രിയനെന്തു മനോഹരനാം - Christking - Lyrics

    En Priyanenthu Manoharanam - എൻ പ്രിയനെന്തു മനോഹരനാം


    എൻ പ്രിയനെന്തു മനോഹരനാം
    തൻപദമെന്നുമെന്നാശ്രയമാം
    ആനന്ദമായവനനുദിനവും
    ആമയമകറ്റി നടത്തുമെന്നെ

    1 ശാരോൻ പനിനീർ കുസുമമവൻ
    താഴ്വരകളിലെ താമരയും
    മധുരഫലം തരും നാരകമാം
    തൻ നിഴലതിലെൻ താമസമാം

    2 ഉലകക്കൊടുംവെയിൽ കൊണ്ടതിനാൽ
    ഇരുൾ നിറമായെനിക്കെങ്കിലും താൻ
    തള്ളുകയില്ലെന്നെത്തിരു കൃപയാൽ
    തന്നരമനയിൽ ചേർക്കുകയായ്

    3 മാറ്റമില്ലാ കൃപ നിറഞ്ഞവനായ്
    മറ്റൊരു രക്ഷനില്ലിതുപോൽ
    മരുവിടമാമീ ഭൂമിയിൽ തൻ
    മാറിൽ ചാരി ഞാനാശ്വസിക്കും


    En Priyanenthu Manoharanam
    Than Padam Ennumenn Ashrayamam
    Aanandamayavan Anudinavum
    Aamayamakatti Nadathumenne

    1 Sharon Pananeer Kusumamavan
    Thazhvarakalile Thamarayum
    Madhurabhalam Tharum Narakamam
    Than Nizhalathilen Thamasamam

    2 Ulakakkodum Veyil Kondathinal
    Irul Niram Aayenikkngkilum Thaan
    Thallukayillenne Thiru Krupayal
    Thannaramanyil Cherkkukayay

    3 Mattamilla Krupa Niranjavanay
    Mattoru Rakshakanillithupol
    Maruvidamami Bhoomiyil Than
    Maril Chari Njaan Aashvasikkum



    En Priyanenthu Manoharanam - എൻ പ്രിയനെന്തു മനോഹരനാം En Priyanenthu Manoharanam - എൻ പ്രിയനെന്തു മനോഹരനാം Reviewed by Christking on April 11, 2020 Rating: 5

    No comments:

    Powered by Blogger.