En Priyaneppol Sundaranaay - എൻ പ്രിയനെപ്പോൽ സുന്ദരനായ് - Christking - Lyrics

    En Priyaneppol Sundaranaay - എൻ പ്രിയനെപ്പോൽ സുന്ദരനായ്


    1 എൻ പ്രിയനെപ്പോൽ സുന്ദരനായ് ആരെയും ഞാനുലകിൽ
    കാണുന്നില്ല മേലാലും ഞാൻ കാണുകയില്ല

    സുന്ദരനാം മനുവേലാ! നിന്നെ പിരിഞ്ഞീ ലോകയാത്ര
    പ്രാകൃതരാം ജാരൻമാരെ വരിക്കുമോ വത്സലാ
    മണ്ണേപ്രതി മാണിക്യം വെടിയുകില്ല ഞാൻ-ഈ

    2 സർവ്വാംഗസുന്ദരൻ തന്നെ എന്നെ വീണ്ടെടുത്തവൻ
    സർവ്വസുഖ സൗകര്യങ്ങൾ അർപ്പിക്കുന്നേ ഞാൻ

    3 യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ
    പ്രിയനോടുള്ളനുരാഗം കവർന്നിടുകിൽ

    4 ലോകസൗകര്യങ്ങളാകുന്ന പ്രതാപങ്ങൾ
    മോടിയോടുകൂടിയെന്നെ മാടിവിളിച്ചാൽ

    5 വെള്ളത്തിൻ കുമിളപോലെ മിന്നിവിളങ്ങിടുന്ന
    ജഡികസുഖങ്ങളെന്നെ എതിരേൽക്കുകിൽ

    6 പ്രേമമെന്നിൽ വർദ്ധിക്കുന്നേ പ്രിയനോടു ചേരുവാൻ
    നാളുകൾ ഞാനെണ്ണിയെണ്ണി ജീവിച്ചിടുന്നേ


    1 en Priyaneppol Sundaranaay Aareyum Njaan Ulakil
    Kannunilla Melaalum Njaan Kaanukayilla

    Sundaranaam Manohara Ninneppirinje Lokayaathra
    Prakrutharaam Jaaranmaare Varikkumo Vathsala
    Manneprathi Maanikyam Vediyukilla Njaan

    2 Sarvaanga Sundaranthanne Enne Veendeduthavan
    Sarvasukha Saukaryangkal Arppikkunne Njaan

    3 Yerushalem Puthrimaaren Chuttum Ninnu Raappakal
    Priyanodull’anuraagam Kavaarnneedukil

    4 Lokasukha Saukaryangal Aakunna Prathaapangkal
    Modiyodukudi-enne Maadi Vilichhaal

    5 Vellathin Kumilapole Minni Vilangedunna
    Jadeeka Sukhagal Enne Ethirelkkukil

    6 Premamennil Varddhikkunne Priyanodu Cheruvaan
    Naalukal Njaan Enniyenny Jeevicheedunne



    En Priyaneppol Sundaranaay - എൻ പ്രിയനെപ്പോൽ സുന്ദരനായ് En Priyaneppol Sundaranaay - എൻ പ്രിയനെപ്പോൽ സുന്ദരനായ് Reviewed by Christking on April 12, 2020 Rating: 5

    No comments:

    Powered by Blogger.