En Yeshu Nathhante Padathingkal Njaan - എൻ യേശു നാഥന്റെ പാദത്തിങ്കൽ ഞാൻ - Christking - Lyrics

En Yeshu Nathhante Padathingkal Njaan - എൻ യേശു നാഥന്റെ പാദത്തിങ്കൽ ഞാൻ


എൻ യേശു നാഥന്റെ പാദത്തിങ്കൽ ഞാൻ
ഇനി എന്നാളും ഈ മന്നിൽ ജീവിച്ചിടും
എന്തോരം ക്ലേശങ്ങൾ നേരിട്ടാലും ഞാൻ
എന്റെ കർത്താവിൻ സ്നേഹത്തിലാനന്ദിക്കും

ദൂരെപ്പോകുന്ന നിമിഷങ്ങളിൽ തേടിപാഞ്ഞെത്തും ഇടയനവൻ
ആരും കാണാതെ കരഞ്ഞിടുമ്പോൾ തോളിലേന്തി താൻ തഴുകിടുന്നു
സ്വർഗ്ഗ സീയോനിൽ നാഥനെ കാണ്മതിനായ്
എന്റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂ

1 ആരെയും ഞാൻ ഭയപ്പെടില്ല എന്റെ കർത്താവെൻ കൂടെ വന്നാൽ
ഇല്ല താഴുകിൽ ഞാൻ തകരുകില്ല എന്നും തന്നോടു ചേർന്നു നിന്നാൽ

യാത്രയിൽ ഞാൻ തളർന്നിടുമ്പോൾ എന്നാത്മ ധൈര്യം ചോർന്നിടുമ്പോൾ
രാത്രികാലേ നടുങ്ങിടുമ്പോൾ എൻ മേനി ആകെ വിറച്ചിടുമ്പോൾ
ശോഭിതമാം തിരുമുഖമെൻ
ഉള്ളിൽ കണ്ണാലെ കാണുന്നതെൻ ഭാഗ്യം
പാടിടും ഞാൻ സ്തുതിവചനം
തന്റെ സിംഹാസനത്തിങ്കൽ രാജനു ഞാൻ;- എൻ യേശു..

2 ഭൂവിലാണെൻ ഭവനമെന്നു അല്പവിശ്വാസി ഞാൻ കരുതി
സ്വർഗ്ഗ വീട്ടിൽ എല്ലാം ഒരുക്കിവച്ച് എന്റെ നല്ലേശു കാത്തിരിപ്പൂ

ക്രൂശിലേവം സഹിച്ചുവല്ലോ എൻ ക്ലേശ ഭാരം അകറ്റിടുവാൻ
പ്രാണനന്ന് സമർപ്പിച്ചല്ലോ എൻ ആത്മ രക്ഷാ വഴി തെളിക്കാൻ
തേടുകില്ല ജഡികസുഖം
ഇനി ഞാൻ അല്ല ജീവിപ്പതേശുവത്രെ
പാടിടും ഞാൻ സ്തുതിവചനം
തന്റെ സിംഹാസനത്തിങ്കൽ രാജനു ഞാൻ;- എൻ യേശു..


En Yeshu Nathhante Padathingkal Njan
Ini Ennaḷuṁ Ie Mannil Jevichidum
Enthoaram Kleshangkgaḷ Neriṭṭālum Njaan
Ente Karthavin Snehathil aānandikkum

Dureppokunna Nimiṣhangkaḷil Thedippanjethum Idayanavan
Aarum Kaṇathe Karanjidumpol Thoḷilenthi Than Thazhukidunnu
Swargga Seyonil Nathhane Kaṇmathinay
Ente Athmav Dahichu Kaathirippu

1 Aareyuṁ Njaan Bhayappedilla Ente Karthaven Koode Vannal
Illa Thazhukil Njaan Thakarukilla Ennum Thannodu Chernnu Ninnāl

Yāthrayil Njaan Thaḷarnnidumpol Ennathma Dhairyaṁ Chornnidumpol
Rathrikale Nadungkidumpol en Meni Aake Viṟachidumpol
Shobhithamam Thirumukhamen
Uḷḷil Kaṇṇale Kāṇunnathen Bhagyam
Padidum Njaan Sthuthivachanam
Thante Sinhasanathiṅgkal Rāajanu Njaan;- en Yeshu..

2 Bhoovilaṇen Bhavanamennu Alppavishvasi Njaan Karuthi
Swargga Veṭṭil Ellāṁ Orukkivache Ente Nallēśhu Kāthirippu

Krooshilevam Sahichuvallo en Klesha Bhāraṁ Akattiduvan
Prāṇananne Samarppichallo en Aathma Rakṣhā Vazhi theḷikkan
Thedukilla Jaḍikasukham
Ini Njaan Alla Jevippatheshuvathre
Pādiduṁ Njaan Sthuthivachanam
Thante Simhasanathingkal Rajanu Njaan;- en Yeshu..



En Yeshu Nathhante Padathingkal Njaan - എൻ യേശു നാഥന്റെ പാദത്തിങ്കൽ ഞാൻ En Yeshu Nathhante Padathingkal Njaan - എൻ യേശു നാഥന്റെ പാദത്തിങ്കൽ ഞാൻ Reviewed by Christking on April 20, 2020 Rating: 5

No comments:

Powered by Blogger.