Enikkay Marichavane Enne Nannaayi - എനിക്കായ് മരിച്ചവനെ

    Enikkay Marichavane Enne Nannaayi - എനിക്കായ് മരിച്ചവനെ


    എനിക്കായ് മരിച്ചവനെ
    എന്നെ നന്നായി അറിയുന്നോനെ
    എൻ പാപമെല്ലാം പോക്കി
    തിരുരക്തത്തിൽ കഴുകീടണേ

    1 പണിയണമേ തിരുപാത്രമായ്
    ചൊരിയണമേ തിരുകൃപകളെന്നിൽ
    മെനയണമേ നിൻ തിരുഹിതംപോൽ
    സമർപ്പിക്കുന്നേഴയെ സമ്പൂർണ്ണമായ്‌

    2 കടുംചുവപ്പായതാം പാപങ്ങളും
    കഴുകേണമെ കനിവുളള ദൈവമേ
    നിൻ സന്നിധൗ എൻതല കുമ്പിടുമ്പോൾ
    മായിക്കണെ എൻ കുറവുകളേ

    3 നിൻവഴി ഏതെന്ന് കാണിക്കണേ
    അതിലേ നടപ്പാൻ അരുളേണമേ
    നീ തന്നതാം വേലയെ തികച്ചീടുവാൻ
    പകർന്നീടണെ നിൻ ആത്മശക്തി

    4 കയ്പ്പിന്റെ ശോധന പെരുകീടുമ്പോൾ
    ബലത്തോടെ നടപ്പാൻ പിടിക്കേണമേ
    നീ അടിക്കിലുമെന്നെ മറക്കാത്തവൻ
    ചേർത്തീടണെ നിൻ മാർവ്വരികിൽ


    English

    Enikkay Marichavane Enne Nannaayi - എനിക്കായ് മരിച്ചവനെ Enikkay Marichavane Enne Nannaayi - എനിക്കായ് മരിച്ചവനെ Reviewed by Christking on April 22, 2020 Rating: 5

    No comments:

    Powered by Blogger.