Enikkente Yeshuvine Kandaal Mathi - എനിക്കെന്റെ യേശുവിനെ കണ്ടാൽമതി - Christking - Lyrics

    Enikkente Yeshuvine Kandaal Mathi - എനിക്കെന്റെ യേശുവിനെ കണ്ടാൽമതി


    1 എനിക്കെന്റെ യേശുവിനെ കണ്ടാൽമതി
    ഇഹത്തിലെ മായാസുഖം വിട്ടാൽ മതി
    പരൻ ശിൽപ്പിയായ് പണിഞ്ഞ നഗരമതിൽ
    പരനോടുകൂടെ വാഴാൻ പോയാൽ മതി

    2 ഒരിക്കൽ പാപാന്ധകാര കുഴിയതിൽ ഞാ

    മരിച്ചവനായ് കിടന്നോ-രിടത്തു നിന്നു ഉയർത്തി ഇന്നോളമെന്നെ നിറുത്തിയവൻ
    ഉറപ്പുള്ള പാറയാകും ക്രിസ്തേശുവിൽ;- എനിക്കെ...

    3 ഇവിടെ ഞാൻ വെറുമൊരു പരദേശിപോൽ
    ഇവിടുത്തെ പാർപ്പിടമോ വഴിയമ്പലം
    ഇവിടെനിക്കാരും തുണ ഇല്ലെങ്കിലും
    ഇണയാകും യേശുവോടു ചേർന്നാൽ മതി;- എനിക്കെ...

    4 പ്രിയനെനിക്കിനിയേകും ദിനമൊക്കെയും
    ഉയർത്തിടാം സുവിശേഷകൊടിയീമന്നിൽ
    ഇളക്കമില്ലാത്ത നാട്ടിൽ വസിച്ചീടുവാൻ
    തിടുക്കമാണെൻ മണാളൻ വന്നാൽ മതി;- എനിക്കെ...

    5 കളങ്കമില്ലാതെ എന്നെ തിരുസിന്നിധേ
    വിളങ്ങുവാൻ യേശു കഷ്ടം സഹിച്ചെനിക്കായ്
    തളർന്നമെയ് കാൽകരങ്ങൾ തുളച്ച മാർവ്വും
    നിറഞ്ഞ കണ്ണീരുമാർദ്രഹൃദയവുമായ്;- എനിക്കെ...

    6 നിറഞ്ഞ പ്രത്യാശായൽ ഞാൻ ദിനമൊക്കെയും
    പറഞ്ഞ വാക്കോർത്തുമാത്രം പാർത്തിടുന്നു
    നിറുത്തേണമേ വിശുദ്ധ ആത്മാവിനാൽ
    പറന്നേറി വാനിലെത്തി വസിച്ചാൽ മതി;- എനിക്കെ...


    1 Enikkente Yeshuvine Kandaal Mathi
    Ihathile Maayasukam Vittal Mathi
    Paran Silppiyay Paninja Nagaramathil
    Paranodu Koode Vaazhan Poyal Mathi

    2 Orikal Paapan Dhakara Kuzhiyathil Njaan
    Marichavani Kidanno-ridathu Ninnu
    Uyarthi Innolamenne Niruthiyavan
    Urappulla Paarayakum Kristhsuvil

    3 Ivide Najan Verumoru Paradhesi Pol
    Ividuthe Paarppidamo Vazhi Ampalam
    Ividenikarum Thuna Illenkilum
    Inayakum Yeshuvodu Chernnal Mathi

    4 Priyaneni Kiniyekum Dhinamokeyum
    Uyarthidam Suvisesha Kodiyee Mannil
    Ilakamillatha Naattil Vasichiduvaan
    Thidu Kamanen Manalan Vannal Mathi

    5 Kalankamillathe Enne Thiru Sannidhe
    Vilanguvan Yeshu Kashtam Sahichenkai
    Thalarnnamei Kaalkarangal Thulacha Marvum
    Niranja Kanneeru Mardra Hridayavumai

    6 Niranja Prethyasayal Najan Dina Mokeyum
    Paranja Vaakorthu Mathram Paarthidunnu
    Niruthename Visutha Aalmavinal
    Paranneri Vaanilethi Vasichal Mathi



    Enikkente Yeshuvine Kandaal Mathi - എനിക്കെന്റെ യേശുവിനെ കണ്ടാൽമതി Enikkente Yeshuvine Kandaal Mathi - എനിക്കെന്റെ യേശുവിനെ കണ്ടാൽമതി Reviewed by Christking on April 23, 2020 Rating: 5

    No comments:

    Powered by Blogger.