Enikkethu Nerathilum - എനിക്കേതു നേരത്തിലും - Christking - Lyrics

    Enikkethu Nerathilum - എനിക്കേതു നേരത്തിലും


    എനിക്കേതു നേരത്തിലും
    എനിക്കേതിടങ്ങളിലും
    അവൻ മാത്രമാശ്രയമേ
    അവൻ ഏകനായകനേ(2)

    1 അവനെന്റെ സങ്കേതവും
    അവനെന്റെ കോട്ടയുമായ്
    അവൻ ചിറകിൽ എനിക്കഭയം(2)
    അവൻ മാത്രമെന്റെ അഭയം

    2 മരുഭൂപ്രയാണങ്ങളിൽ
    മരണത്തിൻ താഴ്വരയിൽ
    അവനൊരുവൻ എനിക്കിടയൻ(2)
    പിരിയാത്ത നല്ലിടയൻ

    3 വഴി മാറി നടന്നിടുമ്പോൾ
    വഴികാണാതുഴറീടുമ്പോൾ
    അവൻ വചനം എനിക്കു ദിനം(2)
    മണിദീപമെൻ വഴിയിൽ

    4 കർത്തനെന്റെ സന്തോഷവും
    കർത്തനെന്റെ സംഗീതവും
    അവൻ കൃപകൾ അവൻ ദയകൾ(2)
    ദിനംതോറും എൻ സ്തുതികൾ


    Enikkethu Nerathilum
    Enikkethidangalilum
    Avan Mathramasrayamme-
    Avaneka Nayakane

    1 Avanente Sangethavum,
    Avanente Kottayume
    Avan Chirakil Enikabhayam
    Avan Mathramen Abhayam

    2 Marubhoo Prayanangalil
    Maranathin Thazhvarayil
    Avan Oruvan Enikidayan (2)
    Piriyaatha Nallidayan

    3 Vazhi Maari Nadanneedumpol
    Vazhi'kaanaathuzha'redumpol
    Avan Vachanam Enikku Dinam
    Mani'dheepamen Vazhiyil

    4 Karthanente Santhoshavum
    Karthanente Sangeethavum
    Avan Krupakal Avan Dheyakal
    Dinam Thorum Yen Sthuthikal



    Enikkethu Nerathilum - എനിക്കേതു നേരത്തിലും Enikkethu Nerathilum - എനിക്കേതു നേരത്തിലും Reviewed by Christking on April 23, 2020 Rating: 5

    No comments:

    Powered by Blogger.