Enikkoru Uthama Geetham - എനിക്കൊരു ഉത്തമഗീതം - Christking - Lyrics

    Enikkoru Uthama Geetham - എനിക്കൊരു ഉത്തമഗീതം


    എനിക്കൊരു ഉത്തമഗീതം
    എന്റെ പ്രിയനോട് പാടുവാനുണ്ട്
    എന്റെ യേശുവിന്നായെഴുതിയ ഗീതം
    ഒരു പനിനീർ പൂ പോലെ മൃദുലം

    എന്റെ ഹൃദയത്തെ തൊടുവാൻ, മുറിവിൽ തലോടുവാൻ
    യേശുവേ പോലാരെയും ഞാൻ കണ്ടതില്ല
    ഇത്രയേറെ ആനന്ദം ജീവിതത്തിലേകുമെന്ന്
    യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ല

    പതിനായിരത്തിലതി ശ്രേഷ്ഠൻ;
    എനിക്കേറ്റം പ്രിയമുള്ള നാഥൻ
    എന്റെ ഹൃദയം കവർന്ന പ്രേമകാന്തൻ
    സർവ്വാംഗസുന്ദരനേശു;- എനിക്കൊരു...

    മരുഭൂമിയിൽ അർദ്ധപ്രാണനായ്
    ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾ
    സ്നേഹക്കൊടിയിൽ എന്നേ മറച്ചു;
    ഓമനപ്പേർ ചൊല്ലിയെന്നെ മാറോടണച്ചു;- എന്റെ..

    സ്വർഗ്ഗഭവനം ഒരുക്കിയതിൽ
    വേഗമെന്നെ ചേർപ്പാൻ എന്റെ പ്രിയൻ വന്നിടും
    ആ നല്ല നാളിനായ് കാത്തിരുന്നെൻ
    സ്നേഹമെന്നിൽ ദിനം തോറും വർദ്ധിച്ചിടുന്നേ;- എന്റെ..


    Enikkoru Uthamageetham
    Ente Priyanodu Paaduvanundu
    Ente Yeshuvinay Ezhuthiya Geetham
    Oru Panineer Poo Pole Mrudhalam

    Ente Hrudhayathe Thoduvan, Murivil Thaloduvan
    Yeshuve Pol’aareyum Njaan Kandathilla
    Ithrayere Aanandham Jeevithathil Eakumennu
    Yeshuve Njaan Orikkalum Ninachathilla

    Pathinaayirathil Athi Shreshdan
    Enikkettam Priyamulla Naadhan
    Ente Hridhayam Kavarnna Prema Kaanthan
    Sarvanga Sundharan Yeshu;- Enikkoru…

    Marubhoomiyil Ardha Praananay
    Oru Kannum Kaanathe Vithumbiyappol
    Snehakkodiyil Enne Marachu
    Omanapper Cholliyenne Marvodanachu;- Ente…

    Swargabhavanam Orukiyathil
    Vegamenne Cherpanan Ente Priyan Vannidum
    Aa Nalla Naallinaay Kaathirunnen
    Snehamennil Dinam Thorum Vardhichidunne;- Ente…



    Enikkoru Uthama Geetham - എനിക്കൊരു ഉത്തമഗീതം Enikkoru Uthama Geetham - എനിക്കൊരു ഉത്തമഗീതം Reviewed by Christking on April 23, 2020 Rating: 5

    No comments:

    Powered by Blogger.