Enikkothasha Varum Parvatham - എനിക്കൊത്താശ വരും പർവ്വതം - Christking - Lyrics

    Enikkothasha Varum Parvatham - എനിക്കൊത്താശ വരും പർവ്വതം


    എനിക്കൊത്താശ വരും പർവ്വതം
    കർത്താവേ! നീ മാത്രമെന്നാളുമേ

    1 ആകാശ ഭൂമികൾക്കെല്ലാം
    ആദിഹേതുവതായവൻ നീയേ
    ആശ്രയം നിന്നിലായതുമുതലെൻ
    ആധികളകന്നു പരാ

    2 എൻ കൺകളുയർത്തി ഞാൻ നോക്കും
    എൻകർത്താവേ നിൻദയക്കായി
    എണ്ണിയാൽ തീരാ നന്മകൾ തന്നു
    എന്നെയനുഗ്രഹിക്കും

    3 എൻ കാൽകൾ വഴുതാതനിശം
    എന്നെ കാത്തിടുന്നവൻ നീയേ
    കൃപകൾ തന്നും തുണയായ് വന്നും
    നടത്തുന്നത്ഭുതമായ്

    4 എൻദേഹം മണ്ണിൽ മറഞ്ഞാലും
    ഞാൻ ജീവനോടിരുന്നാലും
    നീ വരും നാളിൽ നിന്നോടണഞ്ഞ-
    ന്നാനന്ദിച്ചാർത്തിടും ഞാൻ


    Ennikkothasha Varum Parvvatham
    Karthave Ne Mathram'ennalume

    1 Aakasha-bhumikalkellam
    Athi’hethuvayaven Neeye
    Aashrayam Ninnila’yathu’muthalen
    Aadhikal-akannu Para

    2 en Kankal Uyarthi Njaan Nokkum
    En Karthave Nin Dayakayi
    Enniyal Thera Nanmakal Thannu
    Enne Anugrahikkum

    3 en Kalkal Vazhutha’thanisham
    Enne Kathidunnavan Neeye
    Krupakal Thannum Thunayay Vannum
    Nadathu’nnathbuthamay

    4 en Deham Mannil Maranjaalum
    Njaan Jeevanodirunnalum
    Nee Varum Naalil Ninnodananja-
    Nnaanandicharthidum Njaan



    Enikkothasha Varum Parvatham - എനിക്കൊത്താശ വരും പർവ്വതം Enikkothasha Varum Parvatham - എനിക്കൊത്താശ വരും പർവ്വതം Reviewed by Christking on April 23, 2020 Rating: 5

    No comments:

    Powered by Blogger.