Enikku Thanalum Thangumayen - എനിക്കു തണലും താങ്ങുമായെൻ - Christking - Lyrics

    Enikku Thanalum Thangumayen - എനിക്കു തണലും താങ്ങുമായെൻ


    എനിക്കു തണലും താങ്ങുമായെൻ യേശുനായകാ
    മനസ്സിന്നാധികൾ നീക്കിയെന്നെ നടത്തും നായകാ
    എനിക്കു നീ മതി പാരിലെങ്ങും എൻ പരാപരാ
    മനസ്സിൻ വേദന നീക്കിയെന്നെ അണയ്ക്കും നായകാ

    തനിച്ചു നടക്കാൻ പ്രാപ്തില്ലാത്തേഴ ഞാനയ്യോ
    എനിക്കു തണലും താങ്ങുമായെൻ ജീവനായകാ
    നിനച്ചിടാത്തതാം ദുരിതക്ളേശങ്ങൾ നടുവിലായീടിൽ
    അനർത്ഥവേളകളേറി എന്നെ അമർത്തി നടുക്കീടിൽ

    വിരക്തി തോന്നിടും ജീവിതത്തിൻ വേള ഏറീടിൽ
    ശരിക്കു സൽപ്രബോധനങ്ങൾ നൽകി അണച്ചീടും
    അരിയാം സാത്താൻ അടിമനുകത്തിൽ അമർത്താനടുത്തീടിൽ
    അരികിൽ വന്നെന്നെ അരുമസുതനായ് അണയ്ക്കും നായകാ


    Enikku Thanalum Thangumayen Yeshunayaka
    Manassinnadhikal Nekkiyenne Nadathum Nayaka
    Enikku Nee Mathi Parilengum en Parapara
    Manassin Vedana Nekkiyenne Anaykkum Nayaka

    Thanichu Nadakkan Prapthillathezha Njanayyo
    Enikku Thanalum Thangumayen Jeevanayaka
    Ninachedathatham Duritha’kleshangal Naduvilayeedil
    Anarthavelakaleri Enne Amarthi Nadukkedil

    Virakthi Thonnidum Jeevithathin Vela Eeredil
    Sharikku Salprabodhanagal Nalki Anachedum
    Ariyam Sathan Adimanukathil Amarthan’adutheedil
    Arikil Vannenne Arumasuthanay Anaykkum Nayaka



    Enikku Thanalum Thangumayen - എനിക്കു തണലും താങ്ങുമായെൻ Enikku Thanalum Thangumayen - എനിക്കു തണലും താങ്ങുമായെൻ Reviewed by Christking on April 23, 2020 Rating: 5

    No comments:

    Powered by Blogger.