Enikku Verrillaasha Onnumen - എനിക്കു വേറില്ലാശ ഒന്നുമെൻ - Christking - Lyrics

    Enikku Verrillaasha Onnumen - എനിക്കു വേറില്ലാശ ഒന്നുമെൻ


    1 എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ
    പൊന്നുമുഖം എന്നു കണ്ടുകൊള്ളും ദാസൻ

    2 മനസ്സലിവോടു നിൻ കരുണകളോരോന്നും
    എനിക്കു നീ നൽകുന്നതെന്തുമാസ്നേഹമേ

    3 പരമപിതാവെ നിന്നരികിൽ വരാനെനി-
    ക്കെത്രനാൾകൂടി നീ ദീർഘമാക്കീടുമോ?

    4 എൻ കിരീടം വേറെ ആരും എടുക്കായ് വാൻ
    നിൻ ഹിതംപോലെ ഞാൻ ഓടുമാറാകണം

    5 നല്ലപോർ ചെയ്തെന്റെ വേല തികയ്ക്കുവാൻ
    വല്ലഭനേ എന്നിൽ ശക്തി നീ നൽകണം

    6 ഈ വനലോകത്തിൽ നീ എനിക്കാശ്രയം
    ദൈവമേ നീ എനിക്കപ്പനും അമ്മയും

    7 എൻ പ്രിയനെ എന്റെ കണ്ണുനീർ നിന്നുടെ
    പൊന്നുകരം കൊണ്ടു എന്നു തുടച്ചീടും


    1 Enikku Verrillaasha Onnumen Priyane
    Ponnumukham Ennu Kandukollum Daasan

    2 Manassalivodu Nin Karunakaloronnum
    Enikku Nee Nalkunna’thenthu’maasnehame

    3 Paramapithaave Ninnarikil Varaaneni-
    Kkethranaalkoodi Nee Deerghamaakkeedumo?

    4 en Kireedam Verre Aarum Edukkaayvaan
    Nin Hithampole Njaan Oodumarakanam

    5 Nallapor Cheyethente Vela Thikaykkuvaan
    Vallabhane Ennil Shakthi Nee Nalkanam

    6 Iee Vanalokathil Nee Enikkaashrayam
    Daivame Nee Enikkappanum Ammayum

    7 en Priyane Ente Kannuner Ninnude
    Ponnukaram Kondu Ennu Thudacheedum



    Enikku Verrillaasha Onnumen - എനിക്കു വേറില്ലാശ ഒന്നുമെൻ Enikku Verrillaasha Onnumen - എനിക്കു വേറില്ലാശ ഒന്നുമെൻ Reviewed by Christking on April 23, 2020 Rating: 5

    No comments:

    Powered by Blogger.