Ennalum Sthuthikkanam Nam Nathane - എന്നാളും സ്തുതിക്കണം നാം നാഥനെ - Christking - Lyrics

    Ennalum Sthuthikkanam Nam Nathane - എന്നാളും സ്തുതിക്കണം നാം നാഥനെ


    എന്നാളും സ്തുതിക്കണം നാം നാഥനെ
    എന്നാളും സ്തുതിക്കണം നാം
    വന്ദനം പാടി മന്നൻ മുൻകൂടി
    മന്ദതയകന്നു തിരുമുന്നിലഭയമിരന്നു

    1 മോദമായ് കൂടുക നാംപരന്നു ബഹുനാദമായ് പാടുക നാം
    ഗീതഗണം തേടി നാഥന്നു നാം പാടി
    നാഥനാമവന്റെ തിരുനാമമേ ഗതിയായ് തേടി

    2 ശ്രേഷ്ഠഗുണദായകൻ അവൻ നിനയ്ക്കിൽ ശിഷ്ടജനനായകൻ
    സ്പഷ്ടം തിരുദാസർക്കിഷ്ടമരുളുവോൻ
    കഷ്ടതയിൽ നിന്നവരെ ധൃഷ്ടനായുദ്ധരിപ്പവൻ

    3 തന്നെ സ്തുതിച്ചിടുന്നു ജനങ്ങൾപദം തന്നിൽ പതിച്ചിടുന്നു
    മന്നവമന്നർ പ്രസന്നരായ് വാഴ്ത്തുന്നു
    നന്ദിയോടവരേവരുമുന്നതനെ വണങ്ങുന്നു

    4 ദേവകളിൻ നാഥനെ സമസ്തലോക ജീവികളിൻ താതനെ
    ജീവന്നുറവായി മേവും പരേശനെ
    ജീവനുലകിന്നുദിപ്പാൻ സൂനുവെക്കൊടുത്തവനെ

    5 തൻനാമകീർത്തനം നാം തുടർന്നുചെയ്കിലെന്നും ദിവ്യാനന്ദമാം
    ഉന്നതൻ തന്നുടെ സന്നിധൗ നിന്നു നാം
    മന്നവനെ പുതുഗാനവന്ദനങ്ങളോടനിശം


    Ennalum Sthuthikkanam Nam Nathane
    Ennalum Sthuthikkanam Nam
    Vandanam Padi Mannen Munkudi
    Mandathayakannu Thiru Munnilabhayamirannu

    1 Modamay Kuduka Naam Prannu Behu Nadamay Paduka Nam
    Gethaganam Thedi Nathanu Nam Padi
    Nathanamavente Thiru’namame Gethiyay Thedi

    2 Shreda’gunadayaken Avan Ninaykkil Shistajana’nayaken
    Spashtam Thiru’dasarkkisda’maruluvon
    Kashdathayil Ninnavare Drishda’nayudharippavan

    3 Thanne Sthuthichidunna Janangal Padam Thannil Pathichedunnu
    Manava Mannar Prasannary Vanangunna
    Nandiyo’davarevaru’munnathne Vanangunnu

    4 Devakalin Nathane Samastha’loka Jeeikalin Thathane
    Jevannuravay Mevum Pareshane
    Jeevanu’lakinnudippan Sunuve Koduthavane

    5 Than’nama Kerthanam Nam Thudarnnu Cheykilennum Divyanandamam
    Unnathen Thannude Sannidu Ninnu Nam
    Mannavane Puthugana-vandana’galodanisham



    Ennalum Sthuthikkanam Nam Nathane - എന്നാളും സ്തുതിക്കണം നാം നാഥനെ Ennalum Sthuthikkanam Nam Nathane - എന്നാളും സ്തുതിക്കണം നാം നാഥനെ Reviewed by Christking on April 24, 2020 Rating: 5

    No comments:

    Powered by Blogger.