Enne Karuthuvan Kakkuvan Palippan - എന്നെ കരുതുവാൻ കാക്കുവാൻ

    Enne Karuthuvan Kakkuvan Palippan - എന്നെ കരുതുവാൻ കാക്കുവാൻ


    എന്നെ കരുതുവാൻ
    കാക്കുവാൻ പാലിപ്പാനേശു
    എന്നും മതിയായവൻ

    1 വരും ആപത്തിൽ നൽതുണ താൻ
    പെരുംതാപത്തിൽ നൽതണൽ താൻ
    ഇരുൾമൂടുമെൻ ജീവിതപാതയിലും
    തരും വെളിച്ചവും അഭയവും താൻ

    2 മർത്യരാരിലും ഞാൻ സഹായം
    തെല്ലും തേടുകില്ല നിശ്ചയം
    ജീവനാഥനെന്നാവശ്യങ്ങളറിഞ്ഞു
    ജീവനാളെല്ലാം നടത്തിടുമേ

    3 എന്റെ ഭാരങ്ങൾ തൻചുമലിൽ
    വച്ചു ഞാനിന്നു വിശ്രമിക്കും
    ദുഃഖവേളയിലും പുതുഗീതങ്ങൾ ഞാൻ
    പാടിയാനന്ദിച്ചാശ്വസിക്കും

    4 ഒരു സൈന്യമെനിക്കെതിരേ
    വരുമെന്നാലും ഞാൻ ഭ്രമിക്കാ
    തിരുചിറകുകളാലവൻ മറയ്ക്കുമതാ-
    ലൊരു ദോഷവും എനിക്കു വരാ

    5 വിണ്ണിൽ വാസസ്ഥലമൊരുക്കി
    വരും പ്രാണപ്രിയൻ വിരവിൽ
    അന്നു ഞാനവൻ മാറിൽ മറഞ്ഞിടുമേ
    കണ്ണീർ പൂർണ്ണമായ് തോർന്നിടുമേ


    Enne Karuthuvan
    Kakkuvaan Palippan Yeshu
    Ennum Mathiyayaven

    1 Varum Aapathil Nal Thuna Thaan
    Perum Thapathil Nal Thanal Thaan
    Irul Mudumen Jeevitha’pathayilum
    Tharum Velichavum Abayavvum Than

    2 Marthyararilum Njaan Sahayam
    Thellum Thedukilla Nishchayam
    Jeeva’natthenen’aavashyangal’arinju
    Jeeva’naalellam Nadathidume

    3 Ente Bharangal Than Chumalil
    Vachu Njaaninnu Vishramikkum
    Dukhavelayilum Puthu Geethangal Njaan
    Paadi’aanadhi’chashvasikkum

    4 Oru Sanyamenikkethire
    Varumennalum Njaan Bhramikka
    Thiru’chirakukalal Aven Marykkumathal-
    Oru’doshavum Enkku Vara

    5 Vinnil Vasa Sthalam Orukki
    Varum Pranapriyan Viravil
    Annu Njaan’aven Maril Maranjidume
    Kanner Purnamayi Thornnidume



    Enne Karuthuvan Kakkuvan Palippan - എന്നെ കരുതുവാൻ കാക്കുവാൻ Enne Karuthuvan Kakkuvan Palippan - എന്നെ കരുതുവാൻ കാക്കുവാൻ Reviewed by Christking on April 25, 2020 Rating: 5

    No comments:

    Powered by Blogger.