Enne Nannayi Ariyunna Oruvan - എന്നെ നന്നായ് അറിയുന്നൊരുവൻ

    Enne Nannayi Ariyunna Oruvan - എന്നെ നന്നായ് അറിയുന്നൊരുവൻ


    എന്നെ നന്നായ് അറിയുന്നൊരുവൻ
    യേശു അല്ലാതെ ആരുമില്ലാ
    ചിന്താതീതം അവന്റെ നന്മകൾ
    ചന്തമോടെ നടത്തുന്ന സ്നേഹം

    ഹാലേലുയ്യാ ഹാലേലുയ്യാ
    ഹാലേലുയ്യാ ഞാൻ പാടിടും
    ആരിലും ഉന്നതൻ എൻ പ്രിയ-രക്ഷകൻ
    ഇന്നും എന്നും എനിക്കിമ്മാനുവേൽ (2)

    1 എന്റെ കഷ്ടങ്ങളിൽ തുണയായിടും
    വരും നഷ്ടങ്ങൾ നികത്തിടും
    ബുദ്ധിമുട്ടൊക്കെയും മാറ്റിടും
    പുഷ്ടിയോടെന്നെ പോറ്റിടും;
    ശത്രു മുൻപാകെ മേശ ഒരുക്കും
    മിത്രമാണെനിക്കവൻ എന്നുമേ (2);- എന്നെ...

    2 അവൻ നമുക്കായ് കരുതുന്നതിനാൽ
    ഇനി ആകുലം എന്തിനായ്
    തിരുക്കരം അവൻ നീട്ടി അണയ്ക്കും
    അരുമയോടെന്നെ അണച്ചിടും;
    രാവും പകലും നിന്നെ സ്തുതിക്കും
    നാഥാ നീ എത്ര വല്ലഭനായ്(2);- എന്നെ...

    3 എന്റെ പ്രത്യാശ നാഥന്നരികിൽ
    പുതു ഉടൽ ധരിച്ചണഞ്ഞിടും
    പുത്തൻ യെറുശലേം പുരിയതിൽ
    പരൻ ഒരുക്കും തൻ ഭവനത്തിൽ;
    പുതു ഗാനം പാടി വാസം ചെയ്യും
    പ്രിയനോടൊത്തു മോദമായ് ഞാൻ (2);- എന്നെ...


    Enne Nannayi Ariyunn Oruvan
    Yeshu Allathe Aarumilla
    Chinda Atheetham Avante Nanmakal
    Chantamode Nadatunna Sneham

    Halleluya Halleluya Halleluya Njan Padidum
    Arilum Unnathan en Priya-rakshaken
    Innum Ennum Enikki Immanuel (2) Enne…

    1 Ente Kashtangalil Ethunayayidum
    Varum Nashtangal Nikathidum
    Budhimuttu Okkeyum Mattidum
    Pushtiyodu Enne Pottidum;
    Shathru Mumbake Mesa Orukkum
    Mithrama Nenikkaven Ennume (2) Enne…

    2 Avan Namukkai Karuthunnathinal
    Ini Aakulam Entinay
    Tiru’karam Avan Neetti Anakum
    Aruma Yode Enne Anachidum;
    Ravum Pakalum Ninne Sthuthikkum
    Natha Nee Ethra Vallabhanay (2) Enne…

    3 Ente Prathyasha Nathen Arikil
    Puthu Udal Dharicha Anjidum
    Puthan Yerushalem Puriyathil
    Paran Orukkim Than Bhavanathil
    Puthu Gaanam Paadi Vasam Cheyum
    Priyanodothu Modhamayi Njan (2) Enne…



    Enne Nannayi Ariyunna Oruvan - എന്നെ നന്നായ് അറിയുന്നൊരുവൻ Enne Nannayi Ariyunna Oruvan - എന്നെ നന്നായ് അറിയുന്നൊരുവൻ Reviewed by Christking on April 26, 2020 Rating: 5

    No comments:

    Powered by Blogger.