Enne Rakshippan Unnatham (Draw Me Nearer) - എന്നെ രക്ഷിപ്പാൻ ഉന്നതം

- Malayalam Lyrics
- English Lyrics
1 എന്നെ രക്ഷിപ്പാൻ ഉന്നതം വിട്ടു
മന്നിൽ വന്ന കർത്താവേ
നിന്നെ സ്വർഗ്ഗത്തിൽ നിന്നിഹെ കൊണ്ടു
വന്നതു നിൻ സ്നേഹമേ;- ആകർഷി...
ആകർഷിക്ക എന്നെ പ്രിയ രക്ഷകാ
നീ മരിച്ച ക്രൂശിങ്കൽ
ആകർഷിക്ക എന്നെ പ്രിയ രക്ഷകാ
നിൻ മുറിഞ്ഞ മാർവ്വിങ്കൽ
2 നാവുകൊണ്ടു ചൊല്ലാവതിന്മേൽ നീ
നോവെൻ പേർക്കായേറ്റല്ലോ
ഈ വിധം സ്നേഹം ജീവനാഥാ ഈ
ഭുവിലാർക്കുമില്ലഹോ;- ആകർഷി...
3 നിങ്കലേക്കെന്നെ അകർഷിപ്പാനായി
രോഗമാം നിൻ ദൂതനെ
നിൻ കരത്താൽ നീ എങ്കൽ അയച്ച
നിൻ കൃപയ്ക്കായ് സ്തോത്രമേ;- ആകർഷി...
4 നിൻ സ്വരൂപത്തോടനുരുപമായ്
വരുവാൻ നാളിൽ നാളിൽ
ചൊരികാത്മാവിൻ വരങ്ങൾ എന്നും
നിറവായ് നീയെന്നുള്ളിൽ;- ആകർഷി...
5 ജീവനുള്ളതാം ദൈവ വചനം
സർവ്വനേരവുമെന്റെ
പാവനാഹാരമാവതിന്നെന്നും
ദിവ്യകൃപ നൽകുക;- ആകർഷി...
6 ഉന്നതത്തിൽ നിൻ സന്നിധൗ വന്നു
നിന്നെ ഞാൻ കാണുന്നേരം
എന്നിൽ ഉണ്ടാമാനന്ദമാവർണ്ണ്യം
എന്നുമെന്നേക്കും ഭാഗ്യം;- ആകർഷി...
Enne Rakshippaan Unnatham Vittu
Mannil Vanna Karrthaave
Ninne Swargathil Ninnihe Kondu
Vannathu Nin Snehame
Aakarrshikka Enne Prriya Rakshakaa
Nee Marichcha Krooshuinkal
Aakarrshikka Enne Prriya Rakshakaa
Nin Murrinja Maarrvinkal
Naavukondu Chollaavathinmel Nee
Noven Perrkkaayetello
Ie Vidham Sneham Jeeva’naadaa Ie
Bhuvilaarr’kkumillaho
Niklekkenne Akarrshippaanaayi
Rogamaam Nin Doothane
Nin Karathaal Nee Enkal Ayacha
Nin Krupaykkaye Sthothrrame
Nin Swaroopatho’da’nurupamaay
Varuvaan Naalil Naalil
Chorikaathamaavin Varangngal Ennum
Nirravaaye Neeyennullil
Jeevanullathaam Daiva Vachanam
Sarvvaneravumente
Paavanaahaaramaavathinnennum
Divyakrpa Nalkuka
Unnathathil Nin Sannidhau Vannu
Ninne Njaan Kaanunneram
Ennil Undamaanandamaavarnniyam
Ennumennekkum Bhaagyam
Enne Rakshippan Unnatham (Draw Me Nearer) - എന്നെ രക്ഷിപ്പാൻ ഉന്നതം
Reviewed by Christking
on
April 26, 2020
Rating:

No comments: