Enne Veendedutha Nathhanay - എന്നെ വീണ്ടെടുത്ത നാഥനായ്

    Enne Veendedutha Nathhanay - എന്നെ വീണ്ടെടുത്ത നാഥനായ്


    എന്നെ വീണ്ടെടുത്ത നാഥനായ്
    വീണ്ടും വന്നിടുമെൻ നാഥനായ്
    നന്ദിയോടുലകിൽ പാടും ഞാനെന്നെന്നും
    നല്ല നാഥനായ് കീർത്തനങ്ങൾ

    1 പാപിയായിരുന്ന എൻ പേർക്കായ്
    പാടുകൾ ഏറ്റയെൻ നാഥനെ
    പാടിസ്തുതിക്കും ഞാൻ പാരിതിൽ പാർക്കും നാൾ
    പാവനൻ ആകുമെന്നേശുവെ;- എന്നെ…

    2 ഇത്ര നൽരക്ഷകൻ മിത്രമായ്
    തീർന്നതാണെന്റെ സൗഭാഗ്യമേ
    പാത്രനാക്കിയെന്നെ സ്തോത്രം ചെയ്തിടുവാൻ
    മാത്രതോറുമായെൻ നാഥനു;- എന്നെ…

    3 നിത്യനാം കർത്തനെ നോക്കി ഞാൻ
    നിത്യവും യാത്ര ചെയ്തിടുന്നു
    നിത്യരാജ്യമതിൽ എത്തി വാഴുവാനായ്
    വാഞ്ചയോടെ ഞാനോടിടുന്നു;- എന്നെ…

    4 ഉത്തമനാകുമെന്നേശുവിൽ ചാരി ഞാൻ
    പോയിടുമിദ്ധരെ പുത്തനാം ശാലേമിൽ
    എത്തി ഞാൻ മുത്തുമേ
    അല്ലലെല്ലാമന്നു തീരുമെ;- എന്നെ…

    എന്റെ സങ്കേതവും ബലവും- എന്ന രീതി


    English

    Enne Veendedutha Nathhanay - എന്നെ വീണ്ടെടുത്ത നാഥനായ് Enne Veendedutha Nathhanay - എന്നെ വീണ്ടെടുത്ത നാഥനായ് Reviewed by Christking on April 26, 2020 Rating: 5

    No comments:

    Powered by Blogger.