Ennenikken Dukham Theerumo - എന്നെനിക്കെൻ ദുഃഖം തീരുമോ - Christking - Lyrics

    Ennenikken Dukham Theerumo - എന്നെനിക്കെൻ ദുഃഖം തീരുമോ


    എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! നിൻ
    സന്നിധിയിലെന്നു വന്നുചേരും ഞാൻ

    നിനയ്ക്കിൽ ഭൂവിലെ സമസ്തം മായയും ആത്മ-
    ക്ളേശവുമെന്നു ശലോമോൻ
    നിനച്ച വാസ്തവമറഞ്ഞീസാധു ഞാൻ പരമസീയോന്നോടിപ്പോകുന്നു

    1 കോഴി തന്റെ കുഞ്ഞുകോഴിയെ-എൻ കാന്തനേ!
    തൻ കീഴിൽവച്ചു പുലർത്തും മോദമായ്
    ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്ത പോരുമതിന്നായ്
    വഴിക്കുനിന്നാൽ വിളിച്ചുകൂവുന്നതിന്റെ ചിറകിൽ സുഖിച്ചു വസിക്കുവാൻ

    2 തനിച്ചു നടപ്പാൻ ത്രാണിപോരാത്ത-കുഞ്ഞിനെ
    താൻ വനത്തിൽ വിടുമോ വാനരൻ പ്രിയാ!
    അനച്ചപറ്റി വസിപ്പാൻ മാർവുമിതിന്നുവേണ്ട സമസ്ത വഴിയും
    തനിക്കു ലഭിച്ച കഴിവുപോലെ കൊടുത്തുപോറ്റുന്നതിന്റെ തള്ളയും

    3 പറക്കശീലം വരുത്താൻ മക്കളെ-കഴുകൻ തൻ പുര
    മറിച്ചു വീണ്ടും കനിവുകൊണ്ടതിൽ
    പറന്നു താഴെപ്പതിച്ചെന്നുതോന്നി പിടച്ചുവീഴാൻ തുടങ്ങുന്നേരം
    പറന്നുതാണിട്ടതിനെ ചിറകിൽ വഹിച്ചു വീണ്ടും നടത്തും തള്ളയും

    4 ഉലകിലനർത്ഥം ബഹുലം നായകാ! നിൻകരം തന്നിൽ
    ഉലകിലുള്ള വഴികൾ സമസ്തവും
    അലയും തിരയ്ക്കുതുല്യം മർത്യൻ കാറ്റിൽ വിറയ്ക്കും മരത്തിനൊപ്പം
    വലയുന്നോരോ ഗതിയിൽ മനുജരഖിലം ക്രോധകലശം മൂലവും

    5 വരവുനേക്കികാത്തു നായകാ! തവ പൊന്മുഖത്തിലെ
    കരുണയുള്ള കാന്തി വിലസുവാൻ
    വരുന്നനേരമറിഞ്ഞുകൂടാഞ്ഞതിനു വാഞ്ഛമനസ്സിൽ പൂണ്ട
    കുരികിൽപോലുണർന്നു കൂട്ടിൽ തനിച്ചു കാലം കഴിക്കുന്നെങ്ങളും

    6 ഉണർന്നു വെട്ടംതെളിച്ച കൂട്ടമായ് കന്യകാ-
    വ്രതരണഞ്ഞു വാനിൽപൂകും നേരത്തിൽ
    തുണച്ചീസാധുവിൻ ക്ളേശം ഹനിച്ചിട്ടെനിക്കും കൂടാപ്പരമ-മാർവ്വിൽ
    അണഞ്ഞുവാഴാൻ ഭാഗ്യം തരണേ അരുമയുള്ളെൻ പൊന്നുകാന്തനേ!


    Ennenikken Dhukham Theerumo Ponnu Kantha! Nin
    Sannidhiyil Ennu Vannu Cherum Njaan

    Ninakkil Bhuvile Samastham Maayayum Aathma-
    Kleshavum Ennum Shalomon
    Ninacha Vasthavam Arinjee Sadhu Njaan Parama Seeyonodippokunnu

    1 Kozhi Thante Kunju Kozhiye-en Kanthane!
    Than Keezhil Vechu Pualarthum Modamay
    Ozhichu Sakala Jeeva Chintha Kazhichu Samastha Porumathinnay
    Vazhikku Ninnal Vilichu Kuvunnathinte Chirakil Sukhichu Vasikkuvan

    2 Thanichu Ndappan Thrany Paratha-kunjine
    Than Vanathil Vidumo Vaanaran Priya!
    Anacha Patti Vasippan Maarvumithinu Venda Samstha Vazhiyum
    Thanikku Labhicha Kazhivupole Koduthu Pottunnathinte Thallayum

    3 Parakka Sheelam Varuthan Makkale-kazhukan Than Pura
    Marichu Veendum Kanivu Kondathil
    Parannu Thaazhe Pathichennu Thonny Pidachu Veezhan Thudangumneram
    Parannu Thaanittathine Chirakil Vahichu Veendum Nadathum Thallayum

    4 Ulakil Anarthham Bahulam Naayakaa! Nin Karam Thannil
    Ulakilulla Vazhikal Samasthavum
    Alayum Thiraykkuthulyam Marthyan Kaatil Viraykkum Marathinoppam
    Valayunnoro Gathiyil Manujarakhilam Krodha’kalasham Mulavum

    5 Varavu Nokki Kaathu Nayaka! Thava Ponmughathile
    Karunayulla Kanthi Vilasuvan
    Varunna Neram Arinju Kudanjathinu Vancha Manassil Punda
    Kurkilpolunarnnu Kuttil Thanichu Kaalam Kazhikku’njangalum

    6 Unarnnu Vettam Thelicha Kuttamay Kanyakaa-
    Vratharananju Vaanilpukum Nerathil
    Thunache Sadhuvin Klesham Hanichittenikkum Kudaapparama-maarvvil
    Ananjuvaazhaan Bhaagyam Tharane Arumayullen Ponnu Kanthane!



    Ennenikken Dukham Theerumo - എന്നെനിക്കെൻ ദുഃഖം തീരുമോ Ennenikken Dukham Theerumo - എന്നെനിക്കെൻ ദുഃഖം തീരുമോ Reviewed by Christking on May 15, 2020 Rating: 5

    No comments:

    Powered by Blogger.