Ennennum Aashrayikkan Yogyanay - എന്നെന്നും ആശ്രയിക്കാൻ യോഗ്യനായ്

- Malayalam Lyrics
- English Lyrics
1 എന്നെന്നും ആശ്രയിക്കാൻ യോഗ്യനായ് യേശു മാത്രം
മണ്ണിലും വിണ്ണിലും ഈ സർവ്വലോകത്തും(2)
ദുഃഖങ്ങൾ എല്ലാം തീർക്കും ആനന്ദത്താലെ നിറയ്ക്കും
തൻ തിരു സന്നിധെ ഞാൻ ആരാധിക്കുമ്പോൾ(2)
കൈകൾ കൊട്ടി പാടും ഞാൻ മോദാൽ നൃത്തം ചെയ്യും ഞാൻ
എൻ നാഥന്റെ സന്നിധിയിൽ
ആർത്തുഘോഷിച്ചീടും ഞാൻ ഹല്ലേലൂയ്യാ പാടും ഞാൻ
എൻ നാഥന്റെ സന്നിധിയിൽ
നീ മാത്രമല്ലോ നാഥാ എന്നാളും എൻ സന്തോഷം
അങ്ങേ ഞാൻ ആരാധിച്ചീടും ഹല്ലേലൂയ്യാ (നീ മാത്രമല്ലോ)
2 ഇനി എന്തെന്നോർത്തു നിൽക്കും നേരത്തെൻ ചാരത്തെത്താൻ
ഒരുനാളും കൈവിടാത്ത കർത്തനുണ്ടല്ലോ(2)
ഒന്നുമില്ലായ്കയിലും സർവ്വവും സൃഷ്ടിച്ചവൻ
എന്നോടു കൂടെയുണ്ട് അത്ഭുതം ചെയ്വാൻ(2);- കൈകൾ...
3 തൻ തിരു സന്നിധിയിൽ ആശ്രയിക്കുന്നോരാരും
ലജ്ജിച്ചു പോകയില്ല ഒരു നാളിലും(2)
ചോദിക്കുന്നതിലും ഏറെ ചിന്തക്കുന്നതിലും ഏറെ
അത്യന്തം പരമായ് നടത്തീടുമെ(2);- കൈകൾ...
English
Ennennum Aashrayikkan Yogyanay - എന്നെന്നും ആശ്രയിക്കാൻ യോഗ്യനായ്
Reviewed by Christking
on
May 15, 2020
Rating:

No comments: