Ennennum Paadi Njaan Vaazhthidum - എന്നെന്നും പാടി ഞാൻ വാഴ്ത്തിടും

- Malayalam Lyrics
- English Lyrics
എന്നെന്നും പാടി ഞാൻ വാഴ്ത്തിടും
എൻ രക്ഷകനാം യേശുവിനെ
തന്നുടെ നാമത്തെ കീർത്തിക്കും ഞാൻ
എന്റെ ആയുസ്സിൻ നാളെല്ലാം
1 എന്നെത്തൻ തങ്കച്ചോരയാൽ
വീണ്ടെടുത്തെന്തൊരത്ഭുതം
എന്നെ നിത്യവും കാത്തിടും
തന്നുടെ സ്നേഹം ഹാ വർണ്ണ്യമോ
2 കൂരിരുളേറും പാതയിൽ തൻ
മുഖത്തിൻ ശോഭ കാണും ഞാൻ
ഈ മരുയാത്രയിൽ ചാരുവാൻ
കർത്തനല്ലാതെയിന്നാരുള്ളു
3 അല്ലലേറിടുമ്പോൾ താങ്ങുവാൻ
നല്ലൊരു കൂട്ടാളി യേശു താൻ
ഞാൻ സദാ തന്നുടെ ചാരത്തു
മേവിടും നാളകലമല്ല
മഴവില്ലും സൂര്യചന്ദ്രനും : എന്ന രീതി
Ennennum Paadi Njaan Vaazhthidum
En Rakshakanaam Yeshuvine
Thannude Naamathe Kerthikkum Njaan
Ente Aayussin Naalellaam
1 Ennethan Thangkachorayaal
Veendedu’thenthor’athbhutham
Enne Nithyavum Kaathidum
Thannude Sneham Haa Varnnyamo
2 Kurirulerum Paathayil Than
Mukhathin Shobha Kaanum Njaan
Ie Maruyathrayil Charuvan
Karthan Allaathe’yinnarullu
3 Allaleridumpol Thanguvaan
Nalloru Kuttali Yeshu Thaan
Njaan Sadaa Thannude Charathu
Mevidum Naalakalamalla
Mazhavillum Suryachandranum : Enna Reethi
Ennennum Paadi Njaan Vaazhthidum - എന്നെന്നും പാടി ഞാൻ വാഴ്ത്തിടും
Reviewed by Christking
on
May 15, 2020
Rating:

No comments: