Enneshuve Nee Aashrayam - എന്നേശുവേ നീയാശ്രയം

- Malayalam Lyrics
- English Lyrics
എന്നേശുവേ നീയാശ്രയം
എന്നാളും മന്നിലീ സാധുവിന്നു
എല്ലാരും പാരിൽ കൈവിട്ടാലും
എന്നെ കരുതുന്ന കർത്താവു നീ
1 ആകുലനേരത്തെൻ ചാരത്തണഞ്ഞു
ഏകുന്നു സാന്ത്വനം നീയെനിക്കു
ആകയാലില്ല തെല്ലും ഭയം
പകലും രാവും നീയഭയം
2 ചിന്തി നീ ചെന്നിണം ക്രൂശിലതാലെൻ
ബന്ധനം നീക്കി നിൻ സ്വന്തമാക്കി
എന്തൊരു ഭാഗ്യനിത്യബന്ധം
സന്തതം പാടും സന്തോഷമായ്
3 തുമ്പങ്ങളേറുമെൻ മാനസം തന്നിൽ
ഇമ്പം പകരുന്നു നിൻമൊഴികൾ
എൻ മനം നിന്നിലാനന്ദിക്കും
നിൻ മാർവ്വിൽ ചാരിയാശ്വസിക്കും
4 എന്നു നീ വന്നിടുമെന്നാത്മനാഥാ
വന്നതല്ലാതെന്നാധി തീരുകില്ല
ഒന്നേയെന്നാശ നിന്നെ കാണ്മാൻ
ആമേൻ കർത്താവേ വന്നിടണേ
Enneshuve Neeyashrayam
Ennalum Mannilee Saadhuvinnu
Ellarum Paaril Kaivittaalum
Enne Karuthunna Karthaavu Nee
1 Aakula Nerathen Charathananju
Eekunnu Swanthanam Neeyenikke
Aakayalilla Thellum Bhayam
Pakalum Raavum Neeyabhayam
2 Chinthi Nee Chenninam Krushilathalen
Bandhanam Neekki Nin Swanthamakki
Enthoru Bhaagyam Nithya Bandham
Santhatham Paadum Santhoshamaay
3 Thumpamgal Erumen Manasam Thannil
Impam Pakarunnu Nin Mozhikal
En Manam Ninnil Aanandhikkum
Nin Maarvvil Chaari Aashvasikkum
4 Ennu Nee Vannidum Ennathma Nathha
Vannaallathenadhi Theerukilla
Onneyen Aasha Nine Kanman
Aamen Karthaave Veedane
Enneshuve Nee Aashrayam - എന്നേശുവേ നീയാശ്രയം
Reviewed by Christking
on
May 25, 2020
Rating:

No comments: