Ennil Udikkename Kristheshuve - എന്നിലുദിക്കേണമേ ക്രിസ്തേശുവേ - Christking - Lyrics

Ennil Udikkename Kristheshuve - എന്നിലുദിക്കേണമേ ക്രിസ്തേശുവേ


എന്നിലുദിക്കേണമേ ക്രിസ്തേശുവേ
എൻ നീതിയിൻ സൂര്യനേ

1 എൻ ദേഹം ദേഹിയും നിങ്കലേക്കുണർന്നു
നിൻ സ്നേഹജ്വാലയാൽ ഞാൻ എരിഞ്ഞിടാൻ
എന്മേൽ ശോഭിക്കണമേ

2 ജീവപ്രകാശമേ! എൻ ജീവശക്തിയേ!
ദൈവത്തിൻ തേജസ്സിനാൽ
മിന്നിടുന്നോർ ഉദയനക്ഷത്രമേ!

3 മേഘങ്ങളിൻ പിമ്പിൽ നീ മറയാതിന്നു
ഏകമായ് കാക്കണമേ എൻ മാനസം
നിന്മേലുള്ളോർ നോട്ടത്തിൽ

4 നിന്നുടെ സൗന്ദര്യം പ്രതിബിംബിക്കുവാൻ
ഇന്നും കളങ്കംവിനാ നീ സൂക്ഷിച്ചാൽ
എൻആനന്ദം പൂർണ്ണമാം

5 മരണത്തിൻ നിഴലാം താഴ്വരയിലും നീ
ശരണമാകുന്നതാൽ ഈ വിശ്വസിക്കു
ഒന്നുമില്ല പേടിപ്പാൻ

6 എൻ ആത്മസുന്ദരൻ എൻ ആത്മമാധുര്യൻ
എൻ ആത്മ വാഞ്ഛിതനും ഇന്നുമെന്നും
ദൈവകുമാരനേ! നീ

7 സകല ഭൂഗോളവും മൂടിടും രാത്രിയെ
പകലായി മാറ്റണമേ നിൻ ശോഭയാൽ
എല്ലാം പ്രകാശിക്കുവാൻ


English

Ennil Udikkename Kristheshuve - എന്നിലുദിക്കേണമേ ക്രിസ്തേശുവേ Ennil Udikkename Kristheshuve - എന്നിലുദിക്കേണമേ ക്രിസ്തേശുവേ Reviewed by Christking on May 26, 2020 Rating: 5

No comments:

Powered by Blogger.